Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വളർത്തുനായ ബെയ്ലിയെ ചേർത്ത് പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വളർത്തുനായ ബെയ്ലിയെ ചേർത്ത് പിടിച്ച് മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

വളർത്തുനായ ബെയ്ലിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ‌ തരം​ഗമാകുന്നു. ബെയ്ലിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താടി നീട്ടി വളർത്തി മാസ് ലുക്കിലാണ് താരം. ചെന്നൈയിലെ താരത്തിന്റെ വസതിയിലുള്ള ജിമ്മിൽവച്ചാണ് ചിത്രങ്ങ‌ൾ പകർത്തിയിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങൾ. താരത്തിന്റെ പുത്തൻ ലുക്കിനേയും ബെയ്ലിയേയും പുകഴ്‌ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

അജു വർ​ഗീസ് ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരും മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിലാണ് താരം. അന്നു മുതൽ താരത്തിന്റെ പോസ്റ്റുകളിലെല്ലാം ബെയ്ലിയുടെ സാന്നിധ്യമുണ്ട്. അറുപതാം പിറന്നാൾ ദിനത്തിലും ബെയ്ലിയെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

Stories you may Like

ലോക്ക്‌ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മോഹൻലാൽ. പാചക പരീക്ഷണങ്ങളും വായനയുമൊക്കെയായി ഒഴിവു സമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയാണ് താരം. തന്റെ പ്രിയപ്പെട്ട വളർത്തുനായ ബെയ്‌ലിക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മോഹൻലാൽ. ബെയ്‌ലിയെ സ്നേഹപൂർവ്വം ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ആരുടെയും ശ്രദ്ധ കവരും.

ഷൂട്ടിങ് തിരക്കുകളൊന്നുമില്ലാതെ താരത്തിനൊപ്പം കുറേനാളുകൾ ഒന്നിച്ച് വീട്ടിൽ കഴിയാൻ കഴിഞ്ഞതിന്റെ സന്തോഷം ഭാര്യ സുചിത്രയും പങ്കുവച്ചിരുന്നു. ” അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണമൊരുക്കി ഞാൻ ഉറങ്ങാതെ കാത്തിരുന്ന ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട്. തിരക്കേറിയ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന് പലപ്പോഴും വീടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി, അദ്ദേഹമെനിക്ക് ഭക്ഷണം പാകം ചെയ്തു തരുന്നു. ഇടയ്ക്ക് യൂട്യൂബിൽ കുക്കിങ് വീഡിയോകൾ കാണുന്നു, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ ഒരു കുക്കിങ് സ്റ്റൈൽ ഉണ്ട്.

എന്റെ സുഹൃത്തുക്കളെല്ലാം അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ എന്റെ ഭർത്താവ് പാകം ചെയ്ത ഡിഷുകളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നു. ഇതെല്ലാം ആസ്വദിക്കാൻ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. അച്ഛനെ ഇങ്ങനെ വീട്ടിൽ കിട്ടിയതിൽ മക്കളും സന്തോഷത്തിലാണ്. പുറത്തു നിങ്ങൾ കാണുന്ന മോഹൻലാൽ തന്നെയാണ് വീട്ടിലും. ഒട്ടും മാറ്റമില്ല, ഒരിക്കലും പരാതി പറയാത്ത ലാളിത്യമുള്ള മനുഷ്യൻ,” ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സുചിത്ര പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

രാത്രി വൈകി ഐസ്ക്രീം കഴിക്കുന്ന ശീലം താരത്തിനുണ്ടെന്നും സുചിത്ര പറയുന്നു. താരത്തിന്റെ ഈ ഇഷ്ടം അറിയാവുന്ന തന്റെ അച്ഛൻ മരുമകനായ ഫ്രിഡ്ജിൽ ഐസ്ക്രീമുകൾ കരുതിവെയ്ക്കാറുണ്ടായിരുന്നെന്നും സുചിത്ര പറയുന്നു. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

Bailey ❤️

Posted by Mohanlal on Saturday, June 20, 2020

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP