Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ; ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും; മണികണ്ഠന്റെ മകന് പിറന്നൾ ആശംസകൾ നേർന്ന് മോഹൻലാൽ; നന്ദി അറിയിച്ച് മണികണ്ഠനും-വൈറൽ വീഡിയോ കാണാം

പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ; ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛൻ പറഞ്ഞുതരും; മണികണ്ഠന്റെ മകന് പിറന്നൾ ആശംസകൾ നേർന്ന് മോഹൻലാൽ; നന്ദി അറിയിച്ച് മണികണ്ഠനും-വൈറൽ വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: തന്റെ ആരാധകരുടെ വരെ ജീവിതത്തിലെ വിശേഷദിവസങ്ങളിൽ മോഹൻലാൽ ആശംസകളുമായി എത്താറുണ്ട്.ശബ്ദസന്ദേശമായും വീഡിയോ സന്ദേശമായുമൊക്കെ ലാലേട്ടന്റെ ആശംസകൾ അവർ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിത അത്തരത്തിൽ മോഹൻലാൽ പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്.മറ്റാരുടെയും അല്ല സഹനടൻ മണികണ്ഠന്റെ മകന്റെ പിറന്നാളിനാണ് ആശംസയുമായി ലാലേട്ടൻ എത്തിയത്.

നടൻ മണികണ്ഠൻ ആചാരിയുടെ മകൻ ഇസൈ മണികണ്ഠന് പിറന്നാൾ ദിനത്തിൽ മണികണ്ഠനെ ചേർത്ത് നിർത്തിക്കൊണ്ടാണ് വീഡിയോയിലൂടെ മോഹൻലാൽ ആശംസ അറിയിച്ചത്.ഞാൻ ആരാണെന്ന് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരുമെന്ന് ഇസൈയോടായി മോഹൻലാൽ പറഞ്ഞു. 'പിറന്നാൾ ആശംസകൾ ഇസൈ മണികണ്ഠൻ. ഒരുപാട് സ്‌നേഹത്തോടെ പ്രാർത്ഥനയോടെ ഹാപ്പി ബർത്ത് ഡേ. ഞാൻ ആരാണെന്ന് കുറച്ച് വലുതാകുമ്പോൾ അച്ഛനോട് ചോദിച്ചാൽ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരൻ തരട്ടെ' എന്നായിരുന്നു സൂപ്പർസ്റ്റാറിന്റെ വാക്കുകൾ.

 

മകന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മോഹൻലാലിന്റെ ആശംസയെന്ന് മണികണ്ഠൻ പറഞ്ഞു. മോഹൻലാലിന് മണികണ്ഠൻ നന്ദിയും അറിയിച്ചിട്ടുണ്ട്. മണികണ്ഠൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.നിരവധി ആളുകളാണ് ഇസൈയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. മലയ്‌ക്കോട്ടെ വാലിബൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ചിത്രത്തിന്റെ അപ്‌ഡേഷനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ആകാംഷ വർധിപ്പിച്ചുകൊണ്ടാണ് ഇത്തരം വീഡിയോകൾ പുറത്ത് വരുന്നത്.

നേരത്തെ പുതുമുഖ നടൻ മനോജ് മോസെസിന്റെ പിറന്നാൾ ദിനം മോഹൻലാലും സംഘവും ആഘോഷമാക്കിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായിരുന്നു.മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം മറ്റ് അണിയറപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

കമലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. ചിത്രത്തിൽ മണികണ്ഠനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP