Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറന്റൈനിലായിരുന്ന മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നാലു മാസത്തെ ചെന്നൈ വാസത്തിന് ശേഷം കേരളത്തിലെത്തിയ ലാലേട്ടൻ ആദ്യം പോകുക അമ്മയെ കാണാൻ: ഓണവുമായി ബന്ധപ്പെട്ട ചാനൽ ഷൂട്ടുകൾക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ പോകും: ദൃശ്യം 2വിന്റെ ചിത്രീകരണം സെപ്റ്റംബർ ഏഴിന് തുടങ്ങും

ക്വാറന്റൈനിലായിരുന്ന മോഹൻലാലിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; നാലു മാസത്തെ ചെന്നൈ വാസത്തിന് ശേഷം കേരളത്തിലെത്തിയ ലാലേട്ടൻ ആദ്യം പോകുക അമ്മയെ കാണാൻ: ഓണവുമായി ബന്ധപ്പെട്ട ചാനൽ ഷൂട്ടുകൾക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ പോകും: ദൃശ്യം 2വിന്റെ ചിത്രീകരണം സെപ്റ്റംബർ ഏഴിന് തുടങ്ങും

സ്വന്തം ലേഖകൻ

ലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. നാല് മാസത്തെ ചെന്നൈ ജീവിതത്തിന് ശേഷം കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നാണ് പുറത്തു വന്നത്.

കോവിഡ് നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയിൽ തന്നെയുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക. ശേഷം ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനൽ ഷൂട്ടിങ്ങുകളിലും താരം പങ്കെടുക്കും. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം സെപ്റ്റംബർ 7-ന് ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്തേക്കും.

നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കൊച്ചിയിലെത്തിയ താരം അവിടെ ക്വാറന്റൈനിൽ കഴിയുക ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകുമ്പോൾ മലയാള സിനിമയ്ക്കും ആവേശത്തിന്റെ നാളുകളായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP