Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

നീട്ടി വളർത്തിയ താടിയുമായി വന്ദേ മാതരം പാടി മോഹൻലാൽ; ഗാനത്തിന്റെ പ്രമോ പങ്കുവച്ച് താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

നീട്ടി വളർത്തിയ താടിയുള്ള ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ യിൽ തരംഗമായിരുന്നു.ഇപ്പോൾ അതാ ലുക്കിൽ രാജ്യത്തെ പ്രമുഖരോടൊപ്പം ഗാനം ആലപിച്ചിരിക്കുകയാണ് താരം. വന്ദേ മാതരം ഗാനത്തിന്റെ പ്രോമോ ട്രൈലർ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.

ഓഗസ്റ്റ് 15നാണ് ഗാനത്തിന്റെ ഫുൾ വെർഷൻ റിലീസാകുക. ടീസറിൽ എസ്‌പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാൽ തുടങ്ങിയ വൻനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. വിവിധ ഭാഷയിലെ ഗായകരും നടന്മാരും ഒരുമിക്കുന്ന വന്ദേ മാതരത്തിന്റെ പ്രോമോ തന്നെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു.

Stories you may Like

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എല്ലാവരും പല സ്ഥലങ്ങളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. ഇപ്പോൾ ട്രൈലർ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. കോവിഡ് ആശങ്കയിൽ ലോകം മുഴുവൻ നിൽക്കുമ്പോഴാണ് രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്.

ലോക്ക്ഡൗൺ കാലത്ത് താടി നീട്ടിയാണ് നടൻ ആരാധകർക്ക് മുന്നിലെത്തിയത്. ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയ താരത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP