Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രിയപ്പെട്ട ഇച്ചാക്ക, നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി'; മരക്കാറിന് ആശംസ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും

'പ്രിയപ്പെട്ട ഇച്ചാക്ക, നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി'; മരക്കാറിന് ആശംസ അറിയിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹൻലാലും പ്രിയദർശനും

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ - പ്രിയദർശൻ ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നിരവധി പേരാണ് ചിത്രത്തിന് ആശംസയുമായി രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആശംസകൾക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ.

'മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. 'പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി', എന്നാണ് താരം കുറിച്ചത്.

പ്രിയദർശനും കമന്റ് ചെയ്തിട്ടുണ്ട്. 'പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച ഈ സ്‌നേഹത്തിന് ...ഞങ്ങളെ അനുഗ്രഹിച്ചതിന്...'എന്നാണ് അദ്ദേഹം കുറിച്ചത്.

ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ് മരക്കാർ വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നത്. റിലീസ് ദിനത്തിൽ ആകെ 16,000 പ്രദർശനങ്ങൾ ഉണ്ടെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപേ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.

2018 ഏപ്രിൽ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വർഷങ്ങൾക്കിപ്പുറം തിയറ്ററുകളിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രിയദർശൻ ചിത്രം മരക്കാർ പ്രേക്ഷകർക്ക് മുന്നിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP