Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താടി നീട്ടി വളർത്തി മോഹൻലാലിന്റെ പുതിയ ലുക്ക്; താരത്തിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്‌പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്‌സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകർക്കായി ഒരുക്കുക എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.

4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകുമ്പോൾ മലയാള സിനിമയ്ക്കു ഈ മോശം സമയത്തും വലിയ ഊർജമാണ് പകർന്നു കിട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP