Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദങ്ങൾക്ക് പിന്നാലെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ട്വീറ്റ് ചെയ്തു ഷമി; ഒടുവിൽ വിമർശകർക്ക് മറുപടി നൽകിയത് പുതുവത്സര സന്ദശം പങ്കുവച്ചു കൊണ്ട്

വിവാദങ്ങൾക്ക് പിന്നാലെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ട്വീറ്റ് ചെയ്തു ഷമി; ഒടുവിൽ വിമർശകർക്ക് മറുപടി നൽകിയത് പുതുവത്സര സന്ദശം പങ്കുവച്ചു കൊണ്ട്

ന്യുഡൽഹി: ഭാര്യക്കൊപ്പമുള്ള ചിത്രം വീണ്ടും പോസ്റ്റ്ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യ ഹിജാബ് ധരിക്കാതെയുള്ള ചിത്രത്തിന്റെ പേരിൽ കടുത്ത വിമർശനം ഉന്നയിച്ചവർക്കുള്ള മറുപടിയായാണ് ഷമി വീണ്ടും ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകർക്ക് നവവത്സരാശംസകൾ നേർന്നുകൊണ്ട് ഞായറാഴ്ച ട്വിറ്ററിലാണ് ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയോടുള്ള സ്നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞദിവസം ഷമിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് ബ്രൗൺ സ്ലീവ്ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. ചിത്രം ഒരുപാടുപേർ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയുമൊക്കെ ചെയ്തെങ്കിലും ചിലർ വിമർശനവുമായി രംഗത്ത് എത്തുകയായിരുന്നു.

ചിത്രത്തിൽ ഭാര്യ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. തനിക്കെതിരെ വിമർശനമുന്നയിച്ചവർക്ക് ഷമി മറുപടിയും നൽകിയിരുന്നു. മറ്റുള്ളവർ ആഗ്രഹിക്കുന്നതുതന്നെ ലഭിക്കണമെന്നില്ല. ഭാര്യയുടെയും മകളുടെയും ചിത്രമാണ് താൻ പോസ്റ്റ് ചെയ്തത്. ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം എന്നും തന്റെ പോസ്റ്റിൽ ഷമി വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ ഷമിയുടെ പിതാവും വിമർശകർക്ക് ചുട്ട മറുപടി നൽകി രംഗത്ത് വന്നിരുന്നു. ഇതിനു ശേഷമാണ് വിമർശകരുടെ വായടപ്പിച്ചുകൊണ്ട് വീണ്ടും ഷമി ഭാര്യക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP