Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ലീവ്‌ലെസ് ഗൗൺ ധരിച്ച ചിത്രത്തിലൂടെ തുടങ്ങിയ വിവാദത്തിന്റെ ആന്റി-ക്ലൈമാക്സിൽ ന​ഗ്നചിത്രവുമായി ഹസിൻ ജഹാൻ; പച്ചക്കള്ളങ്ങൾകൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ലെന്ന് ഓർമ്മപ്പെടുത്തലും; വിവാദങ്ങൾക്ക് അവധി നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

സ്ലീവ്‌ലെസ് ഗൗൺ ധരിച്ച ചിത്രത്തിലൂടെ തുടങ്ങിയ വിവാദത്തിന്റെ ആന്റി-ക്ലൈമാക്സിൽ ന​ഗ്നചിത്രവുമായി ഹസിൻ ജഹാൻ; പച്ചക്കള്ളങ്ങൾകൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ലെന്ന് ഓർമ്മപ്പെടുത്തലും; വിവാദങ്ങൾക്ക് അവധി നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ

മറുനാടൻ ഡെസ്‌ക്‌

ലോക്ഡൗൺ കാലത്തും വിവാദങ്ങൾക്ക് അവധി നൽകാതെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ. വ്യക്തിജീവിതത്തിലെ താളപ്പിഴകൾ മൂന്നുതവണ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരുന്നുവെന്ന ഷമിയുടെ ഏറ്റുപറച്ചിലിനു പിന്നാലെ, താരത്തിനൊപ്പമുള്ള ചൂടൻ ചിത്രങ്ങൾ പുറത്തുവിട്ടാണ് മുൻഭാര്യ ഹസിൻ ജഹാൻ വീണ്ടും ര​ഗപ്രവേശം ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം ഹസിൻ ജഹാൻ പുറത്തുവിട്ടത്. ഒപ്പം കുത്തുവാക്കുകൾ നിറഞ്ഞ ഒരു ലഘു കുറിപ്പുമുണ്ട്.

''നിങ്ങൾ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാൻ നിങ്ങൾക്ക് പരിശുദ്ധയും സൽസ്വഭാവിയിരുമായിരുന്നു. ഇനിങ്ങളിപ്പോൾ വലിയ താരമായപ്പോൾ ഞാൻ ഒന്നിനും പറ്റാത്തവളായി. പച്ചക്കള്ളങ്ങൾകൊണ്ട് സത്യത്തെ മൂടിവെക്കാനാവില്ല. മുതലക്കണ്ണീർ മാത്രമെ ബാക്കിയുണ്ടാവൂ. ചിത്രത്തിൽ ഹസിൻ ജഹാനും ക്രിക്കറ്റ് താരം മുഹമ്മദ്് ഷമിയും.''- ഇതായിരുന്നു ചിത്രത്തിന് നൽകിയ കുറിപ്പ്.

പ്രായത്തിൽ തന്നേക്കാൾ 10 വയസ്സ് മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി ജീവിതത്തിൽ കൂടെ കൂട്ടിയത്. 2012ലെ ഐപിഎൽ കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി വളർന്നാണ് വിവാഹത്തിലെത്തിയത്. അതേസമയം, ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്. മക്കളായ ശേഷം പഠനം തുടരണമെന്ന ആഗ്രഹത്തിന് ഭർത്താവും കുടുംബവും എതിരുനിന്നതോടെയാണ് 2010ൽ ആ വിവാഹബന്ധം വേർപ്പെടുത്തിയത്.

ആദ്യ വിവാഹത്തിന്റെ കാര്യം പറയാതെയാണ് ഹസിൻ ജഹാൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതിനു പിന്നാലെ 2018ൽ ഷമി ആരോപിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പെൺമക്കൾ മരിച്ചുപോയ സഹോദരിയുടേതാണെന്ന് പറഞ്ഞിരുന്നതായും ഷമി വെളിപ്പെടുത്തി. ഷമിയെ പരിചയപ്പെടുന്ന കാലത്ത് അത്യാവശ്യം അറിയപ്പെടുന്ന മോഡലായിരുന്നു ഹസിൻ ജഹാൻ. അഭിനയമായിരുന്നു സ്വപ്നം. എന്നാൽ ഷമിയുമായുള്ള വിവാഹത്തിനു പിന്നാലെ മോഡലിങ് ഉപേക്ഷിച്ചു. പിന്നീട് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു.

2015 ജൂലൈയിൽ ഇരുവർക്കും മകൾ പിറന്നു. ഐറ ഷമിയെന്നാണ് കുഞ്ഞിനു പേരിട്ടത്. 2016ലാണ് ആദ്യമായി ഇരുവരുടെയും പേര് ആദ്യമായി വിവാദങ്ങളിൽ അകപ്പെടുന്നത്. സ്ലീവ്‌ലെസ് ഗൗൺ ധരിച്ച ഹസിൻ ജഹാനൊപ്പമുള്ള ചിത്രം ഷമി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇത് സമൂഹത്തിലെ ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചു. ഈ വിഷയത്തിൽ ഷമിയെ പിന്തുണച്ച് മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ആദ്യമായി പുറംലോകമറിയുന്നത് 2018ന്റെ ആരംഭത്തിലാണ്. 2018 മാർച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചില ചിത്രങ്ങൾ പുറത്തുവിട്ടു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് അവർ പൊലീസിൽ പരാതിയും നൽകി. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങൾ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാർത്തകൾ പരന്നിരുന്നു.

ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയെ ഷമി വിവാഹം കഴിച്ചതായും ആരോപണമുയർത്തി. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി 80,000 രൂപ മകൾക്കു നൽകാൻ ഉത്തരവിട്ടു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിൻ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

കോഴ ആരോപണത്തിൽ ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മിഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണസമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ നീരജ് കുമാർ നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷമിക്കെതിരെ തുടർ നടപടികൾ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു. കേസ് നടപടികൾക്കിടെ ഷമിയുടെ വാർഷിക കരാർ ബിസിസിഐ തടഞ്ഞുവച്ചെങ്കിലും കുറ്റവിമുക്തനായതോടെ പുനഃസ്ഥാപിച്ചു.

പിന്നീട് പ്രശ്നങ്ങളെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചെത്തിയ ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയർന്നു. 2019ലെ ഏകദിന ലോകകപ്പിൽ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ രക്ഷകനായി ഷമി. ഭുവനേശ്വർ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാൻ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. 2019ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരമാണ്.

      View this post on Instagram

Kal tu kuch nhi tha to mai pak thi aj tu kuch ban gaya to mai napak ho gayi ,jhut burkha dal kar beparda sach ko mita nahi sakta.magarmach ki ansu kuch dino ka hi sahara hota hai.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP