Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിൽ ഉള്ളവരെ ജോലിക്കെടുത്തുവല്ലേ എന്ന് ചാനൽ മേധാവിയോട് മോദി; ഞങ്ങൾ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് ചാനൽ മേധാവി; അതുവേണ്ട അവരും ജീവിച്ചോട്ടെ അവരുടെ ആത്മാക്കൾ മരിച്ചാൽ പിന്നെ രസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി: ടിവി 9 ചാനലിന്റെ ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ വീഡിയോ ചർച്ചയാക്കി കോൺഗ്രസും ആംആദ്മിയും; മാധ്യമപ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് വിവാദം

എന്നെ അധിക്ഷേപിക്കുക എന്നത് രക്തത്തിൽ ഉള്ളവരെ ജോലിക്കെടുത്തുവല്ലേ എന്ന് ചാനൽ മേധാവിയോട് മോദി; ഞങ്ങൾ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് ചാനൽ മേധാവി; അതുവേണ്ട അവരും ജീവിച്ചോട്ടെ അവരുടെ ആത്മാക്കൾ മരിച്ചാൽ പിന്നെ രസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി: ടിവി 9 ചാനലിന്റെ ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ വീഡിയോ ചർച്ചയാക്കി കോൺഗ്രസും ആംആദ്മിയും; മാധ്യമപ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് വിവാദം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തന്റെ വിമർശകരായ മാധ്യമപ്രവർത്തകരോടുള്ള നീരസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിഷയം ചർച്ചയാക്കി ആംആദ്മിയും കോൺഗ്രസും. മോദി പരസ്യമായി മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി എന്ന നിലയിൽ സോഷ്യൽ മീഡിയയിലും വിവാദം കൊഴുക്കുന്നു.

ടിവി 9 ചാനലിന്റെ പുതിയ ഹിന്ദി ന്യൂസ് ചാനൽ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മോദി തന്റെ വിമർശകരായ മാധ്യമപ്രവർത്തരോടുള്ള നീരസം പരസ്യമാക്കിയത്. ടിവി 9 മേധാവിയോടു മോദി പരാതിപ്പെടുന്നതിന്റെ വിഡിയോ പുറത്തു വന്നതോടെ മോദിയുടെ നടപടിയെ അപലപിച്ച് കോൺഗ്രസ് വക്താവ് ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തുകയായിരുന്നു.

ടി.വി 9 ഗ്രൂപ്പിന്റെ ഹിന്ദി വാർത്താ ചാനലിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടന്ന കോൺക്ലേവിലെ മുഖ്യ അതിഥിയായിരുന്നു മോദി. ഇതിനിടെ പ്രധാനമന്ത്രി ചാനൽ സിഇഒ രവി പ്രകാശിനോടു സംസാരിക്കുന്നതിന്റെ വിഡിയോ ആണ് വൈറലായത്. 'എന്നെ അധിക്ഷേപിക്കുകയെന്നതു രക്തത്തിലുള്ള ആൾക്കാരെ താങ്കൾ ജോലിക്കെടുത്തുവല്ലെ?' എന്നാണ് മോദി ചോദിക്കുന്നത്. 'ഞങ്ങൾ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്.' എന്നായിരുന്നു സിഇഒ രവി പ്രകാശിന്റെ മറുപടി. അപ്പോഴാണ് മോദി ഭീഷണിയുടെ സ്വരത്തിൽ മറുപടി പറയുന്നത്.

'അത് വേണ്ട. ഈ നിസ്സഹായ ആത്മാക്കളും ജീവിച്ചുപോകട്ടെ. അവരുടെ ആത്മാക്കൾ മരിച്ചാൽ പിന്നെയൊരു രസമുണ്ടാകില്ല' ഇതായിരുന്നു പിന്നീട് മോദിയുടെ പ്രതികരണം. ചിരിച്ചുകൊണ്ടാണ് മോദി പ്രതികരിക്കുന്നതെങ്കിലും ഇത് തന്നെ എതിർക്കുന്ന മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണി ആണെന്നും അവരോടുള്ള നീരസം മോദി പരസ്യമായി പ്രകടിപ്പിക്കുകയാണെന്നും ആക്ഷേപം ഉയരുകയാണ്.

വിഡിയോ പുറത്തു വന്നതോടെ കോൺഗ്രസും ആം ആദ്മിയും മോദിയുടെ പ്രതികരണത്തിന് എതിരെ രംഗത്തെത്തി. ടിവി 9 ചാനലിനെ മോദി പരസ്യമായി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വിഡിയോ ട്വീറ്റ് ചെയ്തു. ലജ്ജാവഹമെന്ന അടിക്കുറിപ്പോടെയാണു സുർജേവാല വിഡിയോ ഷെയർ ചെയ്തത്.

എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും മോദിയുടെ വാക്കുകൾക്ക് എതിരെ രംഗത്തുവന്നു. 'എപ്പോഴാണ് ടിവി 9 മാധ്യമപ്രവർത്തകരുടെ രക്തപരിശോധന നിങ്ങൾ നടത്തിയത് മോദി ജീ? അവരെ പുറത്താക്കാൻ നിങ്ങൾ ആരാണ്?'എന്നായിരുന്നു ആം ആദ്മി എംപിയുടെ ചോദ്യം. മോദിയുടെ സംഭാഷണം പകർത്തിയെഴുതി ട്വീറ്റ് ചെയ്ത് എഎപി എംഎൽഎ അൽക്ക ലാംബയും പ്രതികരിച്ചു. ഏതായാലും വിഷയത്തിൽ സോഷ്യൽ മീഡിയയിലും വിവാദം കൊഴുക്കുകയാണ്. നിർദോഷമായ തമാശ മാത്രമായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും ചിലർ മോദിയെ അനുകൂലിച്ച് പറയുമ്പോൾ മാധ്യമ സ്വാതന്ത്യത്തിനു നേരേയുള്ള കടന്നുകയറ്റമാണെന്നും ലജ്ജാകരമാണെന്നും മറുപക്ഷം കുറ്റപ്പെടുത്തുന്നു.

മോദിയുടെ സംഭാഷണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP