Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ മൊബൈലിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ!; എങ്കിൽ ഉടൻ റിമൂവ് ചെയ്യണമെന്ന് നിർദ്ദേശം; എട്ടോളം ആപ്ലിക്കേഷനുകൾ ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുന്നതായി കണ്ടെത്തൽ; അറിയാം എട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച്

നിങ്ങൾ മൊബൈലിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ!; എങ്കിൽ ഉടൻ റിമൂവ് ചെയ്യണമെന്ന് നിർദ്ദേശം; എട്ടോളം ആപ്ലിക്കേഷനുകൾ ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുന്നതായി കണ്ടെത്തൽ;  അറിയാം എട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൂഗിൾ പ്ലേ സ്റ്റോറിലെ ചില ആപ്ലിക്കേഷനുകൾ ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിച്ച് ഉപയോക്താവിന്റെ വിവരങ്ങൾക്ക് ഭീഷണിയാകുന്നതായി റിപ്പോർട്ട്. ഈ ആപ്പുകൾ ജോക്കർ മാൽവെയർ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിരിക്കുന്നത്. ഇത് ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ പ്രീമിയം സബ്സ്‌ക്രിപ്ഷനുകളിലേക്ക് ഈ ഉപയോക്താക്കളെ സബ്സ്‌ക്രൈബുചെയ്യിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ പ്ലേ സ്റ്റോർ ആപ്ലിക്കേഷനുകളിൽ ജോക്കർ ട്രോജൻ മാൽവെയർ കണ്ടെത്തിയിരുന്നു. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളുടെ സമീപകാല റിപ്പോർട്ട്പ്രകാരം പ്ലേസ്റ്റോറിൽ എട്ട് ആപ്ലിക്കേഷനുകളിൽ ഈ ജോക്കർ മാൽവെയറുകൾ കണ്ടെത്തി. തുടർന്ന് ഇവയെക്കുറിച്ച് ഗൂഗിളിൽ റിപ്പോർട്ടുചെയ്തു, അതോടെ അവരുടെ സ്റ്റോറിൽ നിന്ന് എല്ലാ ആപ്ലിക്കേഷനുകളും നീക്കംചെയ്തു.

ഇപ്പോൾ വീണ്ടും ഇതേ പ്രശ്‌നം ആരംഭിച്ചിരിക്കുകയാണ്. ജോക്കർ ട്രോജൻ വൈറസ് ബാധിച്ചതായി അടുത്തിടെ കണ്ടെത്തിയത് എട്ട് ആപ്ലിക്കേഷനുകളിലാണ്. നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ അടിയന്തിരമായി മാറ്റണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.ഫാസ്റ്റ് മാജിക്, ഫ്രീ ക്യാംസ്‌കാനർ, സൂപ്പർ മെസേജ്്, എലമെന്റ് സ്‌കാനർ, ഗോ മെസേജസ്, ട്രാവൽ വാൾപേപ്പറുകൾ,സൂപ്പർ എസ്എംഎസ് എന്നീവയാണ് ആപ്ലിക്കേഷനുകൾ

ഒരാളുടെ ഫോണിൽ നിന്ന് എസ്എംഎസ് സന്ദേശങ്ങൾ, കോൺടാക്റ്റ് ലിസ്റ്റ്, ഫോൺ വിവരങ്ങൾ എന്നിവയിലൂടെ ജോക്കർ ട്രോജൻ വിവരങ്ങൾ മോഷ്ടിക്കുന്നു. ട്രോജൻ പരസ്യ വെബ്സൈറ്റുകളുമായി നിശബ്ദമായി ഇടപഴകുകയും ഇരയെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളിലേക്ക് സബ്സ്‌ക്രൈബ് ചെയ്യിക്കുകയും ചെയ്യും.

ഈ ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ സ്‌കാനർ ആപ്ലിക്കേഷനുകൾ, വാൾപേപ്പർ ആപ്ലിക്കേഷനുകൾ, മെസേജ് ആപ്ലിക്കേഷനുകൾ എന്നിവയിൽ പ്രവർത്തിക്കുകയും വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുവെന്ന് സൈബർ സുരക്ഷ കമ്പനി അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ പെട്ടെന്ന് ഒരു ടാർഗെറ്റാകും. അതു കൊണ്ടു തന്നെ ഇത്തരം ആപ്ലിക്കേഷനുകൾ ഒഴിവാക്കാനും വിശ്വസനീയമായവ മാത്രം ഉപയോഗിക്കാനും ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP