Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിക്സർ അടിക്കാൻ വന്നതാ! യുഡിഎഫിന്റെ മെക്കയിൽ ഡക്കായി; കോൺഗ്രസിനെയും മുല്ലപ്പള്ളിയെയും ട്രോളി മണിയാശാൻ

സിക്സർ അടിക്കാൻ വന്നതാ! യുഡിഎഫിന്റെ മെക്കയിൽ ഡക്കായി; കോൺഗ്രസിനെയും മുല്ലപ്പള്ളിയെയും ട്രോളി മണിയാശാൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പരാജയത്തിന് പിന്നാലെ യുഡിഎഫിനെ വിമർശിച്ച് വൈദ്യുതി മന്ത്രി എംഎം മണി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.'സിക്സർ അടിക്കാൻ വന്നതാ. യുഡിഎഫിന്റെ മെക്കയിൽ ഡക്കായി' എന്നായിരുന്നു മണിയാശാന്റെ സോഷ്യൽ പരിഹാസം. പാലാ ഉൾപ്പെടെ ആറു മണ്ഡലങ്ങളിലും യുഡിഎഫ് സിക്സർ അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ പാലായുടെ മണ്ഡലത്തിൽ ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുന്നത്.2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്. 54137 വോട്ടുകൾ മാണി സി കാപ്പൻ നേടിയപ്പോൾ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്ക് 18044 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ 2016ൽ 24821 വോട്ടുകളും ലോക്സഭയിൽ 26533 വോട്ടുകളും ലഭിച്ചിരുന്നു.

പാലായിൽ മൂന്ന് തവണ കെഎം മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാൻ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു. കേരള കോൺഗ്രസിലെ തമ്മിലടിയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധവും കാപ്പനെ തുണച്ചു എന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP