Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മൃതദേഹവും വഹിച്ചുകൊണ്ട് മൂവായിരം കിലോമീറ്റർ താണ്ടിയത് 84 മണിക്കൂറുകൾ കൊണ്ട്; ആംബുലൻസ് ഡ്രൈവർമാരെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് മിസോറാം ജനത; യഥാർത്ഥ ജീവിത നായകന്മാരെ മിസോറാം സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് എന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ

മൃതദേഹവും വഹിച്ചുകൊണ്ട് മൂവായിരം കിലോമീറ്റർ താണ്ടിയത് 84 മണിക്കൂറുകൾ കൊണ്ട്; ആംബുലൻസ് ഡ്രൈവർമാരെ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച് മിസോറാം ജനത; യഥാർത്ഥ ജീവിത നായകന്മാരെ മിസോറാം സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് എന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ

മറുനാടൻ ഡെസ്‌ക്‌

ഐസോൾ: മൃതദേഹവുമായി ആംബുലൻസ് ഓടിയത് മൂവായിരത്തിലേറെ കിലോമീറ്റർ. ആംബുലൻസ് ഡ്രൈവർമാർക്ക് ആദരവുമായി മിസോറാം ജനത. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മിസോറാം സ്വദേശിയുടെ മൃതദേഹം സ്വദേശത്തെത്തിച്ച തമിഴ്‌നാട് സ്വദേശികളായ ആംബുലൻസ് ഡ്രൈവന്മാർക്കാണ് ജനങ്ങൾ ആദരവ് അർപ്പിച്ചത്. തമിഴ്‌നാട് സ്വദേശികളായ ആംബുലൻസ് ഡ്രൈവർമാരെ മിസോറാമിലെ ജനത വരവേറ്റത് നിറഞ്ഞ കൈയടികളോടെയാണ്. തങ്ങളുടെ ആദരവ് അറിയിക്കുന്നതിനായി വീട്ടിൽനിന്ന് പുറത്തിറങ്ങി നിന്ന് അവർ കരഘോഷം മുഴക്കി.

ഏപ്രിൽ 23-നാണ് മിസോറം സ്വദേശിയായ വിവിയൻ ലാൽറെംസംഗ(28) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ച് മരണപ്പെടുന്നത്. ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ ഇയാളുടെ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമായിരുന്നില്ല. തമിഴ്‌നാട് സ്വദേശികളായ ജയന്ത്ജിരൻ, ചിന്നതമ്പി എന്നീ രണ്ട്‌ ആംബുലൻസ് ഡ്രൈവർമാർ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

വിവിയന്റെ സുഹൃത്തായ റാഫേൽ മൽചാൻഹിമയ്‌ക്കൊപ്പം ഇവർ മൃതദേഹവുമായി മിസോറാമിലേക്ക് പുറപ്പെട്ടു. 84 മണിക്കൂറുകൾ നീണ്ട ഡ്രൈവിങ്ങിന് ഒടുവിൽ ഇവർ മിസോറാമിലെത്തി. ലാൽറെംസംഗയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. സാമൂഹിക അകലം പാലിച്ചുകൊണ്ട് ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിയന്റെ മൃതദേഹം അവർ സംസ്‌കരിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് 3000 കിലോമീറ്ററുകൾ താണ്ടി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച തമിഴ്‌നാട് സ്വദേശികളായ ആംബുലൻസ് ഡ്രൈവർമാരെ മിസോറാമിലെ ജനത വരവേറ്റത് നിറഞ്ഞ കൈയടികളോടെയാണ്. തങ്ങളുടെ ആദരവ് അറിയിക്കുന്നതിനായി വീട്ടിൽനിന്ന് പുറത്തിറങ്ങി നിന്ന് അവർ കരഘോഷം മുഴക്കി.

ഐസോളിലെ വിജനമായ റോഡിലൂടെ അംബുലൻസ് കടന്നുപോകുമ്പോൾ ജനങ്ങൾ ഇരുവശത്തും നിന്ന് കൈയടിക്കുന്ന വീഡിയോ മിസോറം മുഖ്യമന്ത്രി സോറാംതംഗ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.'യഥാർത്ഥ ജീവിത നായകന്മാരെ മിസോറാം സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ്! കാരണം ഞങ്ങൾ മനുഷ്യത്വത്തിലും ദേശീയതയിലും വിശ്വസിക്കുന്നു,' വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി സോറാംതംഗ കുറിച്ചു. 'ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി!'

'മിസോറം നിങ്ങളെ അഭിവാദ്യം ചെയ്യുന്നു!' എന്നുപറഞ്ഞാണ് മുഖ്യമന്ത്രി ആംബുലൻസ് ഡ്രൈവർമാരെ സ്വീകരിച്ചത്. ആംബുലൻസ് ചെലവുകൾക്കും പരമ്പരാഗത മിസോ വസ്ത്രങ്ങൾക്കും പുറമെ സംസ്ഥാന മന്ത്രി ഡോ. കെ. ബീച്ചുവാവിൽ ഇവർക്ക് 2,000 രൂപ വീതം സമ്മാനിക്കുകയും ചെയ്തു. ചെന്നൈയിൽനിന്ന് ഐസോളിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ഡ്രൈവർമാരെ കൊൽക്കത്ത, സിലിഗുരി, ഗുവാഹത്തി എന്നിവിടങ്ങളിലെ മിസോ സമുദായങ്ങളും മിസോറാമിലെ ദേശീയപാതയോരത്തുള്ള ഗ്രാമങ്ങളും ഇവരെ സ്വീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP