Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതാണ്; ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മിഥുൻ രമേശ്; ഫോട്ടോയിലെ വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികമെന്ന് അശ്വതിയും; വൈറലാകുന്ന പഴയ ഫോട്ടോയുടെ പിന്നിലെ കഥ

പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതാണ്; ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മിഥുൻ രമേശ്; ഫോട്ടോയിലെ വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികമെന്ന് അശ്വതിയും; വൈറലാകുന്ന പഴയ ഫോട്ടോയുടെ പിന്നിലെ കഥ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അവതാരകരായ അശ്വതി ശ്രീകാന്തും മിഥുൻ രമേശും സമൂഹമാധ്യമത്തിലൂടെ ഇവർ പങ്കുവച്ച, വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം.

അശ്വതി പാലാ അൽഫോൻസാ കോളജിൽ പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇത്. അന്ന് യൂണിയൻ അംഗങ്ങളായിരുന്ന അശ്വതിയും സുഹൃത്തുക്കളും കോളജിലേക്ക് അതിഥികളായി സിനിമാ താരങ്ങളെ ക്ഷണിക്കാൻ 'വിരൽത്തുമ്പിലാരോ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. സിനിമയിലെ അഭിനേതാക്കൾക്കൊപ്പം ഒരു ചിത്രമെടുത്തു. ആ ചിത്രത്തിൽ സിനിമാ താരമായി മിഥുനും ഉണ്ടായിരുന്നു.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ് ?? (പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതാണ്)ഇതാണ് വൈറലാകുന്ന കുറിപ്പ്.

''ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അശ്വതി ശ്രീകാന്ത്, അന്നത്തെ കോളജ് യൂണിയൻ മെബറിൽ നിന്ന് എക്കാലത്തേയും മികച്ച അവതാരകരിൽ ഒരാളിലേക്ക്'' ചിത്രം പങ്കുവച്ചു കൊണ്ട് മിഥുൻ കുറിച്ചു. അന്ന് ഇവാനിയോസിൽ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു എന്നും 'വിരൽത്തുമ്പിലാരോ' എന്ന സിനിമ പുറത്തിറങ്ങിയില്ല എന്നും മിഥുൻ വ്യക്തമാക്കി. ''ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ്'' ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു. ഈ ലോകം വളരെ ചെറുതാണ് എന്നും മിഥുനെ ടാഗ് ചെയ്ത് എഴുതിയിട്ടുണ്ട്.

വ്യത്യസ്തമായ അവതരണ ശൈലിയുമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയതാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായാണ് അശ്വതി ആദ്യമെത്തിയത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടെലിവിഷനിലെ തുടക്കം തന്നെ ഗംഭീരമാക്കിയതോടെ നിരവധി അവസരങ്ങളാണ് അശ്വതിയെ തേടിയെത്തിയത്. അവാർഡ് വേദികളിലും മറ്റുമൊക്കെയായി അശ്വതി സജീവമായി. പിന്നീട് അഭിനേതാവുമായി. മിഥുൻ രമേശും ഇതേ വഴിയിലൂടെയാണ് താരമായത്.

നവമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുനെ പോലെ തന്നെ രസകരമായ അവതരണത്തിലൂടെ പ്രീയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇരുവരും ഒരുമിച്ച് സ്വകാര്യ ചാനലിനായി വേദികളിൽ അവതാരകരായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP