Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

'ചൈനയെ പിന്താങ്ങുന്ന സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി ചൈനീസ് കൊറോണ കൊറോണ ബാധിച്ച് മരിച്ചു': വിവാദ ട്വീറ്റുമായി ബിഹാറിലെ ബിജെപി നേതാവ് മിതിലേഷ് കുമാർ തിവാരി; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം: ട്വീറ്റ് പിൻവലിച്ച് തടിതപ്പി മിതിലേഷ്

'ചൈനയെ പിന്താങ്ങുന്ന സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി ചൈനീസ് കൊറോണ കൊറോണ ബാധിച്ച് മരിച്ചു': വിവാദ ട്വീറ്റുമായി ബിഹാറിലെ ബിജെപി നേതാവ് മിതിലേഷ് കുമാർ തിവാരി; സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം: ട്വീറ്റ് പിൻവലിച്ച് തടിതപ്പി മിതിലേഷ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കക്ഷിരാഷ്ട്രീയഭേദമെന്യേ രാഷ്ട്രീയ നേതാക്കൾ അനുശോചനങ്ങൾ നേർന്നു. ആഷിഷിന്റെ അവിചാരിതമായ വിടവാങ്ങലിൽ പല നേതാക്കളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. എന്നാൽ, ബിഹാറിലെ ബിജെപി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ മിതിലേഷ് കുമാർ തീവാരിയുടെ ട്വീറ്റ് വിവാദമായി. 'ചൈനയെ പിന്താങ്ങുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി ചൈനീസ് കൊറോണ കൊറോണ ബാധിച്ച് മരിച്ചു': ഇതായിരുന്നു ട്വീറ്റ്. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ബിജെപി നേതാവ് ട്വീററ് പിൻവലിച്ചു.

ട്വീറ്റിനെതിരെ ഒമർ അബ്ദുള്ള ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഇന്ന് പുലർച്ചെയാണ് സീതാറാം യെച്ചൂരിയുടെ മൂത്തമകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 35 വയസ്സായിരുന്നു.

രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവിൽ, ന്യൂസ് 18 എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP