Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്നെ മിന്നൽ മുരളിയെത്തും; 'മിന്നൽ മുരളി'യുടെ ആദ്യ പ്രീമിയർ ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ

നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്നെ മിന്നൽ മുരളിയെത്തും; 'മിന്നൽ മുരളി'യുടെ ആദ്യ പ്രീമിയർ ജിയോ മാമിയിൽ; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ

മറുനാടൻ മലയാളി ബ്യൂറോ

മലയാളത്തിലെ അപ്കമിങ് റിലീസുകളിൽ സിനിമാപ്രേമികൾക്കിടയിൽ ഏറ്റവുമധികം കാത്തിരിപ്പുണർത്തിയിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ടൊവീനോ തോമസ് നായകനാവുന്ന 'മിന്നൽ മുരളി' . 'ഗോദ'യ്ക്കു ശേഷം ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവീനോ നായകനാവുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന ടാഗോടുകൂടിയാണ് എത്തുന്നത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിലൂടെ ക്രിസ്മസ് റിലീസ് ആയാണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ്. എന്നാൽ നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുൻപ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടക്കും എന്നതാണ് മിന്നൽ മുരളിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേഷൻ. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയർ നടക്കുക.

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചെയർപേഴ്‌സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് മിന്നൽ മുരളിയുടെ ഫെസ്റ്റിവലിലെ പ്രീമിയർ പ്രഖ്യാപിച്ചത്. ടൊവീനോ തോമസും ബേസിൽ ജോസഫുമായി വീഡിയോയിലൂടെ പ്രിയങ്ക നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഫെസ്റ്റിവൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടർ സ്മൃതി കിരണും സംവാദത്തിൽ പങ്കെടുത്തു.

ചിത്രം താൻ കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും വീഡിയോയിൽ പ്രിയങ്ക പറയുന്നുണ്ട്. ഒടിടി കാലത്തെ മലയാള സിനിമയെക്കുറിച്ചും ഒരു സൂപ്പർഹീറോ ചിത്രത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ചുമൊക്കെ അവർ ബേസിലിനോടും ടൊവീനോയോടും ചോദിക്കുന്നുമുണ്ട്. കേരളത്തിലെ ഒരു ഗ്രാമമാണ് പശ്ചാത്തലമെങ്കിലും ലോകത്തെവിടെയുമുള്ള പ്രേക്ഷകരോട് ചിത്രം സംവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബേസിൽ ജോസഫ് പറഞ്ഞു. ലോകമെങ്ങുമുള്ള സിനിമാപ്രേമികളിലേക്ക് അവതരിപ്പിക്കാനായി ചിത്രം തെരഞ്ഞെടുത്ത നെറ്റ്ഫ്‌ളിക്‌സിന് ടൊവീനോയും ബേസിലും നന്ദിയും അറിയിച്ചു.

മുരളി എന്നു പേരായ ഒരു തയ്യൽക്കാരൻ യുവാവിനെയാണ് ടൊവീനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിക്കൽ മിന്നൽ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികൾ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP