Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

വീണ്ടും വിവാഹിതയാകാനൊരുങ്ങി മിയ ഖലീഫ; പോൺ താരത്തിന്റെ രണ്ടാം വിവാഹം ജൂൺ 20ന്; റോബർട്ട് സാൻഡ്ബർഗിന്റെ ജീവിത സഖിയാകുന്ന വിവരം ആരാധകരെ അറിയിച്ചത് ഇൻസ്റ്റാഗ്രാമിലൂടെ; വിവാഹ തീയതി പ്രഖ്യാപിച്ചത് പ്രണയാഭ്യർത്ഥനയുടെ ഒന്നാം വാർഷികത്തിലും

വീണ്ടും വിവാഹിതയാകാനൊരുങ്ങി മിയ ഖലീഫ; പോൺ താരത്തിന്റെ രണ്ടാം വിവാഹം ജൂൺ 20ന്; റോബർട്ട് സാൻഡ്ബർഗിന്റെ ജീവിത സഖിയാകുന്ന വിവരം ആരാധകരെ അറിയിച്ചത് ഇൻസ്റ്റാഗ്രാമിലൂടെ; വിവാഹ തീയതി പ്രഖ്യാപിച്ചത് പ്രണയാഭ്യർത്ഥനയുടെ ഒന്നാം വാർഷികത്തിലും

മറുനാടൻ ഡെസ്‌ക്‌

പോൺ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ സ്വപ്‌ന സുന്ദരിയായി മാറിയ മിയ ഖലീഫ വീണ്ടും വിവാഹിതയാകുന്നു. 2020 ജൂൺ 10ന് റസ്റ്റോറന്റിലെ ഷെഫായ റോബർട്ട് സാൻഡ്ബർഗ് മിയയെ ജീവിത സഖിയാക്കും. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിവാഹവിശേഷം പങ്കുവച്ചത്. 27കാരിയായ മിയ ലബനീസ് വംശജയാണ്. മോഡലായും സ്പോർട്സ് കമന്റേറ്ററായും ജോലി ചെയ്യുകയാണ് ഇപ്പോൾ. അഭിനയത്തിനു വിരാമമിട്ടെങ്കിലും താരത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്.

2019 മാർച്ച് 12ന് ഷിക്കാഗോയിലെ ഒരു ഹോട്ടലിൽവച്ച് റോബർട്ട് മിയ ഖലീഫയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. വിവാഹാഭ്യർഥനയുടെ ഒന്നാം വാർഷിക ദിനമായ 2020 മാർച്ച് 12നാണ് വിവാഹതീയതി ആരാധകരെ അറിയിച്ചത്. വിവാഹാഭ്യർഥന നടത്തിയപ്പോൾ എടുത്ത ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണ് താൻ എന്നായിരുന്നു റോബർട്ടിന്റെ വിവാഹാഭ്യർഥന ലഭിച്ചതിനെക്കുറിച്ച് മിയ ഖലീഫ വിശേഷിപ്പിച്ചത്.

2011 ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്‌കൂളിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ 2013 വേർപിരിഞ്ഞ ഇവർ, 2016ൽ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെന്മാർക്കിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാൻഡ്ബർഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും

പോൺ സിനിമാ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായാണു മിയാ ഖലീഫ അറിയപ്പെടുന്നത്. ഭീകരരുടെ വധഭീഷണി ലഭിച്ചതിനെത്തുടർന്ന് താരം അഭിനയം അവസാനിപ്പിക്കുകയായിരുന്നു. കരിയർ തനിക്കു മടുത്തിരുന്നില്ലെന്നും എന്നാൽ ഭീഷണി തുടർന്നപ്പോൾ സഹിക്കെട്ട് അഭിനയം നിർത്തിയതാണെന്നും മിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. അഡൾട് വെബ്സൈറ്റായ പോൺ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്.

വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

തന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിർമ്മാണ കമ്പനികളും കണ്ടിരുന്നത് എന്ന് മിയ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 21 വയസ്സിലായിരുന്നു താൻ പോൺ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതെന്നും തന്റെ കയ്യിൽ ഇന്ന് ഒന്നുമില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ഒരു ലീഗൽ അഡൈ്വസർ പോലുമില്ല എന്നായിരുന്നു മിയയുടെ വെളിപ്പെടുത്തൽ.

'എനിക്കിന്ന് പൊതുനിരത്തിൽ ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവൻ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കൽ മാത്രമേ ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കിയിട്ടുള്ളൂ'- മിയ ഖലീഫ തുറന്ന് പറഞ്ഞിരുന്നു.

 

      View this post on Instagram

March 12th, 2019. Chicago. One year ago today, @robertsandberg, a nervous mess, asked me to marry him ♥️ The answer was yes then, yes today, and yes for life on June 10th

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP