Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ദേവാലയത്തിന്റെ ഇടനാഴിയിലൂടെ റോബർട്ട് സാൻഡ്‌ബെർഗിനൊപ്പം നടക്കും മുമ്പ് ലോകം അവസാനിക്കുകയാണെങ്കിൽ വിവാഹ വസ്ത്രമണിയിച്ച് അടക്കം ചെയ്യണമെന്ന് മിയ ഖലീഫ; മുൻ പോൺ താരത്തിന്റെ രണ്ടാം വിവാഹം ഇനിയും നീളും

ദേവാലയത്തിന്റെ ഇടനാഴിയിലൂടെ റോബർട്ട് സാൻഡ്‌ബെർഗിനൊപ്പം നടക്കും മുമ്പ് ലോകം അവസാനിക്കുകയാണെങ്കിൽ വിവാഹ വസ്ത്രമണിയിച്ച് അടക്കം ചെയ്യണമെന്ന് മിയ ഖലീഫ; മുൻ പോൺ താരത്തിന്റെ രണ്ടാം വിവാഹം ഇനിയും നീളും

മറുനാടൻ ഡെസ്‌ക്‌

'ദേവാലയത്തിന്റെ ഇടനാഴിയിലൂടെ റോബർട്ട് സാൻഡ്‌ബെർഗിനൊപ്പം നടക്കും മുമ്പ് ലോകം അവസാനിക്കുകയാണെങ്കിൽ എന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളിൽ ഏതെങ്കിലും ഒന്ന് അണിയിച്ച് എന്നെ അടക്കം ചെയ്യണം... മുൻ പോൺസ്റ്റാർ മിയ ഖലീഫ വിവാഹ വസ്ത്രമണിഞ്ഞുള്ള ഫോട്ടോയടൊപ്പം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ച വാക്കുകളാണിത്. വരുന്ന ജൂണിനായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇപ്പോൾ, കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ തന്റെ വിവാഹം മാറ്റിവെക്കുകയാണ് എന്നറിയിക്കുകയാണ് താരം.

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ലോകത്തിന്റെ പലയിടങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്കും പലരും തൽക്കാലം മാറ്റിവെക്കുകയാണ്. അതിനൊപ്പമാണ് മിയ ഖലീഫയും ഇപ്പോൾ തന്റെ വിവാഹം മാറ്റിവെക്കുകയാണെന്ന് പറയുന്നത്.

കാമുകൻ റോബർട്ട് സാൻഡ്‌ബെർഗുമായി വിവാഹം നിശ്ചയം നടന്നുവെന്ന് കഴിഞ്ഞ വർഷമാണ് മിയ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുപത്തിയാറുകാരിയായ താരം തന്റെ വിവാഹവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം വിവാഹം നീട്ടിവച്ച വാർത്തയും പങ്കുവെക്കുകയാണ്.

വ്യത്യസ്തമായ രീതിയിലാണ് മിയയെ താൻ പ്രൊപ്പോസ് ചെയ്തതെന്ന് സ്വീഡിഷ് ഷെഫായ റോബർട്ട് പണ്ട് കുറിച്ചിരുന്നു. ഷിക്കാഗോയിൽ വച്ച് ഡിന്നറിനിടെയാണ് പ്രൊപ്പോസ് ചെയ്തത്. ഭക്ഷണപാത്രങ്ങൾക്കിടയിൽ വച്ച ഒരു ബൗളിലാണ് മോതിരം ഒളിപ്പിച്ചിരുന്നത്. ആവേശത്തോടെ മിയ മോതിരം വച്ച പാത്രത്തിലെ ഭക്ഷണം എടുക്കുമ്പോഴാണ് അത് കഴിക്കരുതെന്ന് പറഞ്ഞ് മോതിരം അണിയിക്കുന്നത്.

2011 ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്‌കൂളിൽ പഠിക്കുമ്പോൾ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാൽ 2013 വേർപിരിഞ്ഞ ഇവർ, 2016ൽ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെന്മാർക്കിലെ ഒരു റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബർട്ട് സാൻഡ്ബർഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും

പോൺ സിനിമാ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായാണു മിയാ ഖലീഫ അറിയപ്പെടുന്നത്. ഭീകരരുടെ വധഭീഷണി ലഭിച്ചതിനെത്തുടർന്ന് താരം അഭിനയം അവസാനിപ്പിക്കുകയായിരുന്നു. കരിയർ തനിക്കു മടുത്തിരുന്നില്ലെന്നും എന്നാൽ ഭീഷണി തുടർന്നപ്പോൾ സഹിക്കെട്ട് അഭിനയം നിർത്തിയതാണെന്നും മിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കൻ വംശജയായ മിയ ലെബനണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തത്. അഡൾട് വെബ്സൈറ്റായ പോൺ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം എതിർപ്പുകൾ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്.

വിശുദ്ധ മറിയത്തിന്റെ വേഷത്തിൽ മിയ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡൾട് വിഡിയോയിൽ മിയ ഹിജാബ് ധരിച്ചു വന്നതും വിമർശനങ്ങളുയർത്തിയിരുന്നു. തന്റെ വിഡിയോയെക്കാൾ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാൽതന്നെ താൻ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

തന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിർമ്മാണ കമ്പനികളും കണ്ടിരുന്നത് എന്ന് മിയ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 21 വയസ്സിലായിരുന്നു താൻ പോൺ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതെന്നും തന്റെ കയ്യിൽ ഇന്ന് ഒന്നുമില്ല എന്നും അവർ വ്യക്തമാക്കിയിരുന്നു. സ്വന്തമായി ഒരു ലീഗൽ അഡൈ്വസർ പോലുമില്ല എന്നായിരുന്നു മിയയുടെ വെളിപ്പെടുത്തൽ.

'എനിക്കിന്ന് പൊതുനിരത്തിൽ ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവൻ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കൽ മാത്രമേ ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കിയിട്ടുള്ളൂ'- മിയ ഖലീഫ തുറന്ന് പറഞ്ഞിരുന്നു.

 

 

      View this post on Instagram

If the world ends before I get a chance to speed walk down the aisle to @robertsandberg, please bury me in one of the 12 dresses hanging in my closet for our would’ve-been wedding week this June

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP