Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്ന ചിരിക്കുന്നത്; അത്രമേൽ സ്‌നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്: മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ വീഡിയോ വൈറലാകുമ്പോൾ വൈറലായി ഫേസ്‌ബുക്ക് പോസ്റ്റും

എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്ന ചിരിക്കുന്നത്; അത്രമേൽ സ്‌നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്: മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ വീഡിയോ വൈറലാകുമ്പോൾ വൈറലായി ഫേസ്‌ബുക്ക് പോസ്റ്റും

സ്വന്തം ലേഖകൻ

ടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ കട്ടൗട്ട് വേദിയിൽ വെച്ച് നിറവയറിൽ കൈ ചേർത്ത് ഇരിക്കുന്ന മേഘ്‌നയുടെ ചിത്രം ആരുടെയും കണ്ണ് നനയിക്കും. ഇപ്പോൾ വീഡിയോയ്ക്ക് പിന്നാലെ മേഘ്‌നയെ കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതപ്പെട്ട ഒരു കുറിപ്പും വൈറലാണ്. താരവിവാഹങ്ങളെക്കുറിച്ചുള്ള സാധാരണക്കാരുടെ കാഴ്ചപ്പാടും ഒപ്പം മേഘ്‌നയുടെ അവസ്ഥയും വിവരിക്കുന്ന കുറിപ്പ് നിരവധി ആളുകളാണ് ഏറ്റെടുത്തത്.

ഓരോ താര വിവാഹങ്ങൾ നടക്കുമ്പോഴും പൊതുവെ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട് ' ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാൽ മതി', 'ഇതിനി എത്ര കാലത്തേകാവോ' അങ്ങനെ അങ്ങനെ.. ഒത്തിരി താരങ്ങൾ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്‌സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതൽ ആണ്.. എന്നാൽ ഇങ്ങനെയും ചിലർ ഉണ്ട്.. എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്ന ചിരിക്കുന്നത്. അത്രമേൽ സ്‌നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രം.'

ചിത്രം പോലെ തന്നെ കണ്ണു നനയിക്കുന്ന ഈ എഴുത്ത് സിനിമാസ്വാദകരും അല്ലാത്തവരുമായ നിരവധിപ്പേരാണ് പങ്കു വച്ചത്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്‌ത്തി മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജ വിട പറഞ്ഞത്.

അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത മേഘ്‌നയുടെ സീമന്ത ചടങ്ങിന്റെ വീഡിയോ ലക്ഷങ്ങളാണ് കണണ്ടത്. ചടങ്ങിലെ വേദിയിൽ മേഘ്‌നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു. ഈ വർഷം ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്‌ത്തി മേഘ്‌നയുടെ പ്രിയപ്പെട്ടവൻ വിട പറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് അറ്റാക്കിന്റെ രൂപത്തിൽ മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ്‌ന ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ ഒരു അടിക്കുറിപ്പും മേഘ്‌ന ചേർത്തിരിക്കുന്നു.

'എനിക്ക് വളരെ സവിശേഷമായ രണ്ട് പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും... എന്നെന്നേക്കും എല്ലായ്‌പ്പോഴും,' മേഘ്‌ന കുറിച്ചു. ചിരഞ്ജീവി ഓർമയായെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ഇരുവരുടെയും രണ്ടാം വിവാഹ വാർഷികത്തിന് പിന്നാലെയാണ് മേഘ്‌ന ഗർഭിണിയാണെന്നുള്ള വിവരം ഏവരും അറിഞ്ഞത്. തുടർന്ന് അച്ഛനാകാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സർജ. ലോക്ഡൗൺ കാലത്ത് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നടൻ മുൻപ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മേഘ്‌നയുമായി താൻ കൂടുതൽ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.

കന്നഡത്തിൽ അട്ടഗാര എന്ന ചിത്രത്തിൽ ചിരഞ്ജീവി സർജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികൾ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്നയും വിവാഹിതരായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP