Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഗ്മെന്റ് റിയാലിറ്റിയിലൂടെ എൻ.ഐ.എ വണ്ടിയിൽ സഞ്ചരിക്കുന്ന ശ്രീകണ്ഠൻ നായർ; മൈക്കിൾ ഷൂമാക്കറായി മനോരമ ന്യൂസിന്റെ ഡ്രൈവറും; സ്വപ്നയേയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്ന എൻഐഎ സംഘത്തെ പിന്തുടർന്ന ചാനൽ പ്രവർത്തകരെ ട്രോളി സോഷ്യൽ മീഡിയ

ഓഗ്മെന്റ് റിയാലിറ്റിയിലൂടെ എൻ.ഐ.എ വണ്ടിയിൽ സഞ്ചരിക്കുന്ന ശ്രീകണ്ഠൻ നായർ; മൈക്കിൾ ഷൂമാക്കറായി മനോരമ ന്യൂസിന്റെ ഡ്രൈവറും; സ്വപ്നയേയും സന്ദീപിനെയും കേരളത്തിലേക്ക് കൊണ്ടുവന്ന എൻഐഎ സംഘത്തെ പിന്തുടർന്ന ചാനൽ പ്രവർത്തകരെ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക് ഡൗണോടെ ആലസ്യത്തിലായിരുന്നു കേരളത്തിലെ വാർത്താ ചാനലുകൾ. കോവിഡ് വാർത്തകൾക്ക് അപ്പുറത്തേക്ക് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള പിടിവള്ളികൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അപ്പോഴാണ് വേനലിലെ മഴ പോലെ ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് പുറത്തുവരുന്നത്. ഇതോടെ കേരളത്തിലെ വാർത്താ ചാനലുകൾ വീണ്ടും ഉണർന്നു. അതിന്റെ ഏറ്റവും മാരകമായ വേർഷനായിരുന്നു കേസിൽ പിടിയിലായ പ്രതികളുമായി ഇന്ന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ച എൻ.ഐ.എ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളുടെ ഓട്ടപാച്ചിൽ. ഇത് സംബന്ധിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വപ്‌നയ്ക്കും സന്ദീപിനും ഒപ്പം ഓഗ്മെന്റ് റിയാലിറ്റിയിലൂടെ എൻ.ഐ.എ വണ്ടിയിൽ സഞ്ചരിക്കുന്ന 24 ന്യൂസിലെ ശ്രീകണ്ഠൻ നായരുടെയും അരുൺ കുമാറിന്റെയും ട്രോളുകൾ മുതൽ ഹെലികോപ്റ്ററിൽ എൻഐഎ സംഘത്തിനെ പിന്തുടരുന്ന ചാനൽ പ്രവർത്തകർ വരെ ട്രോളുകളിൽ നിറയുന്നു,

നിരവധി ട്രോളന്മാരാണ് മാധ്യമങ്ങളുടെ ഓട്ടപ്പാച്ചിലും എൻ.ഐ.എ സംഘത്തിന്റെ കാർ പഞ്ചറായതുമെല്ലാം ട്രോളുകളാക്കി രംഗത്ത് എത്തിയത്. മനോരമ ന്യൂസിന്റെ ഡ്രൈവറെ മൈക്കിൾ ഷൂമാക്കറായാണ് ട്രോളന്മാർ ചിത്രീകരിച്ചിരിക്കുന്നത്. ഫോർമുല വൺ റേസിംഗിന് അടുത്ത തവണ മത്സരിക്കാൻ ഡ്രൈവറെ നിർബന്ധിക്കുന്ന ഫെരാറിയുടെ മുതലാളിയും ട്രോളുകളിൽ നിറയുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ കാറിലുള്ള ഓട്ടപ്പാച്ചിലിനിടെ ഹെലികോപ്റ്ററിൽ എത്തുന്ന 24 ന്യൂസിന്റെ അരുൺകുമാറും ട്രോളുകളിൽ ഹിറ്റാണ്. പ്രതികളെ നിലവിൽ കൊച്ചിയിൽ എത്തിച്ചിരിക്കുകയാണ്. എ.എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കൊണ്ടു വന്നത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സ്വപ്നയെയും സന്ദീപിനെയും കൊണ്ട് സംഘം കേരളത്തിലേക്ക് തിരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP