Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലി; പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് സജിത മഠത്തിൽ; കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി; പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും; ഹോളിവുഡ് നടിയുടെ മീ ടൂ എന്ന ഹാഷ് ടാഗ് എറ്റെടുത്ത് നൂറുകണക്കിന് മലയാളി സ്ത്രീകളും: പുറംലോകം അറിയാത്ത പീഡന കഥകൾ കേട്ട് ഞെട്ടി ലോകം

എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലി; പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് സജിത മഠത്തിൽ; കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി; പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും; ഹോളിവുഡ് നടിയുടെ മീ ടൂ എന്ന ഹാഷ് ടാഗ് എറ്റെടുത്ത് നൂറുകണക്കിന് മലയാളി സ്ത്രീകളും: പുറംലോകം അറിയാത്ത പീഡന കഥകൾ കേട്ട് ഞെട്ടി ലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹോളിവുഡ് നിർമ്മാതാവ് ഹാർലി വെയ്ൻസ്റ്റീന് എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തുടങ്ങിയ മീ ടൂ (#MeToo) കാമ്പെയ്ൻ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. തങ്ങൾ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച്, അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കേണ്ടതിനെ കുറിച്ച് സ്ത്രീകൾ ഒരുമിക്കാൻ ഉള്ള ആഹ്വാനവുമായാണ് ഇത്തരമൊരു ക്യാമ്പെയ്ൻ തുടങ്ങിയത്.

ഇപ്പോൾ മലയാളത്തിലെ സെലിബ്രിറ്റികളും സാമൂഹ്യപ്രവർത്തകരും താരങ്ങളും ഉൾപ്പെടെ അണിനിരക്കുന്ന ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്രചരണമായി മാറിയിരിക്കുകയാണ് മീ ടു. 

ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ ടൂ' കാമ്പെയ്നിന്റെ തുടക്കം. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ഇതിനുതുടക്കംമായത്. മീ ടൂ എന്ന ഹാഷ് ടാഗ് നൽകി നിങ്ങൾ നേരിട്ട അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു അലീസ മിലാനോ. നിങ്ങളുടെ പരിസരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ എത്രമാത്രം വ്യാപകമായി എന്ന് ജനങ്ങളെ അറിയിക്കാൻ ആഹ്വാനത്തോടെയാണ് ഈ പ്രചരണം ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരു നിർദ്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റുചെയ്ത്'മി ടൂ' എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു അലീസ.

ഇതോടെ ലോകം മുഴുവൻ ഇത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാനും പലരും തയ്യാറാവുന്നു. പലപ്പോഴും ലൈംഗിക അതിക്രമങ്ങൾ തുറന്നു പറയാത്തതിനാൽ അക്രമികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ട്.

ഇത് മേലിൽ ഉണ്ടാവരുതെന്നും ലൈംഗികാതിക്രമം നടത്തുന്നവരെ തുറന്നുകാട്ടാൻ എല്ലാവർക്കും ധൈര്യമുണ്ടാവണമെന്നും ഉള്ള ആഹ്വാനത്തോടെ മീ ടൂ പ്രചരണം ശക്തമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ. ആയിരക്കണക്കിന് ട്വീറ്റുകളും ഫേസ്‌ബുക്ക് പോസ്റ്റുകളും ഇതോടെ പ്രമുഖർ ഉൾപ്പെടെ പോസ്റ്റ് ചെയ്തു തുടങ്ങി.

പത്രപ്രവർത്തകയായ സമി സെയ്ദ്അലി കുറിച്ചത് ഇങ്ങനെ: എട്ടുവയസ്സുള്ളപ്പോൾ ഒരു കസിൻ, പത്താം വയസ്സിൽ അമ്മാമൻ, പന്ത്രണ്ടാം വയസ്സിൽ മറ്റൊരു കസിൻ, പതിനഞ്ചാം വയസ്സിൽ ഭർത്താവ്, പതിനാറാം വയസ്സിൽ പണത്തിന്റെ ഓഫർ.. 23-ാം വയസ്സിൽ എഡിറ്ററും. പലതരക്കാരായ സുഹൃത്തുക്കൾ എപ്പോഴും അവരുടെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു... ഇത്തരത്തിലാണ് മീ ടൂ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് സമി പോസ്റ്റ് നൽകിയത്.

കേരളത്തിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ സ്റ്റാറ്റസ് മീ ടൂ എന്നെഴുതിയാണ് ഈ പ്രചരണത്തിൽ പങ്കുചേരുന്നത്. ചലച്ചിത്രതാരങ്ങളായ റിമ കല്ലിങ്ങൽ, സജിത മഠത്തിൽ തുടങ്ങി നിരവധി പേരാണ് കാമ്പെയിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഞാനും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് സജിത മഠത്തിലിന്റെ മീ ടൂ ഹാഷ് ടാഗിലെ പോസ്റ്റ്. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സ്ത്രീ പ്രവർത്തകയുമായ സജിത മഠത്തിൽ എത്തുന്നത്. ലൈംഗിക പീഡനം മനഃപൂർവം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ പ്രതികരിക്കാതെ ഇരിക്കരുതെന്നും സജിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായാണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ: കൗമാരകാലത്തും മുതിർന്നപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്. ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവർ, പ്രതിഭകൾ വളരെയധികം സ്മാർട്ടായവർ, സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങനെ ധാരാളം പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, മനഃപൂർവം നടക്കുന്നതാണ്. അത് തടയാനാവുമെന്നും എല്ലാവർക്കും അറിയാം. ലൈംഗികമായി ആക്രമണം നേരിട്ട എല്ലാ സ്ത്രീകളും മീം ടൂ (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാൽ ഈ പ്രശ്‌നത്തിന്റെ ആഴം ജനങ്ങൾക്ക് മനസിലാവും. - സജിത കുറിക്കുന്നു.

ശ്രീബാലാ കെ മേനോൻ, അപർണ്ണ പ്രശാന്തി തുടങ്ങി നിരവധി പേർ മീ ടൂ കാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് സ്റ്റാറ്റസ് നൽകി. ഇത്തരത്തിൽ പലരും പിന്തുണ അറിയിച്ച് എത്തിയപ്പോൾ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അനുഭവക്കുറിപ്പുകളായി തന്നെ പോസ്റ്റ് നൽകിയാണ് ചിലർ എത്തുന്നത്. ഇതോടെ കേരളത്തിലും മീ ടൂ കാമ്പെയ്ൻ ശക്തമായി പ്രചരിക്കുകയാണിപ്പോൾ.
ശക്തമായ ഭാഷയിൽ പ്രതികരിച്ചാണ് ശ്രീ ലക്ഷ്മിയുടെ പോസ്റ്റ്. ബാല്യകാലം മുതൽ നേരിട്ട അനുഭവങ്ങളായാണ് അവർ കുറിപ്പ് നൽകിയിട്ടുള്ളത്.

ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം:

മീ റ്റൂ എന്നങ്ങനെ വെറുതെ എഴുതിയിടാനാവുന്നില്ല.
അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പുരുഷ ലിംഗം കാണുന്നത്. രാത്രി കറന്റ് പോവുന്ന നേരങ്ങളിലും, അഞ്ചുവയസ്സുകാരിയെ അടുത്തു പിടിച്ചിരുത്തി 'മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ' എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന ഒരു മാമനും,കഥ പറഞ്ഞു തരാം എന്ന് പറഞ്ഞ്, ഉറുമ്പിന്റെ കഥ പറഞ്ഞ്,ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കുഞ്ഞു ശരീരത്തിൽ മുഴുവൻ പരതി നടന്ന്,
ഒടുവിൽ എന്റെ കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന ഒരു കസ്സിൻ ചേച്ചിയും, ഇവരെയൊക്കെ പേടിച്ച്, കട്ടിലിനും സോഫയിലും അടിയിൽ ഒളിച്ചിരിക്കുന്നതും,
ഉള്ളം കൈയിനു വരുന്ന നാറ്റവും, ഒട്ടലും ഒക്കെയാണ് ബാല്യത്തെ കുറിച്ചുള്ള എന്റെ ഏറ്റവും ശക്തമായ ഓർമ്മകൾ.

പിന്നീടങ്ങോട്ട് ബസ്സിലും, സ്‌കൂളിലും, വീട്ടിലും, നാട്ടിലും, അങ്ങിനെ ആളു കൂടുന്നതും അല്ലാത്തതുമായ എല്ലായിടങ്ങളിലും മുലകൾക്കും, ചന്തിക്കും, യോനിക്കും, വയറിനും, അങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗത്തിലേക്കും നീണ്ടു വന്നിരുന്ന കൈകളിൽ അകപ്പെട്ടും രക്ഷപ്പെട്ടും പോയിട്ടുണ്ട്. മുഴുവൻ മുള്ളുകൾ ഘടിപ്പിച്ചിട്ടുള്ള ബ്രായും, ഉടുപ്പുമെല്ലാം ഉൽപാതിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ച സമയങ്ങളുണ്ട്. പത്തൊമ്പതാം വയസ്സിൽ ശരീരത്തിനും മനസ്സിനും ഏറ്റ മുറിവിന്റെ വേദനയും മരവിപ്പും തള്ളി വിട്ടത് എക്‌സെസീവ് ഡിപ്രഷനിലേക്കാണ്. വല്ലാതെ മൂഡ് സ്വിങ്ങസിൽ അകപ്പെടുപ്പോൾ, ലേഡി മാക്‌ബെത്തിനെ ഓർമ്മിക്കും വണ്ണം, തുടർച്ചയായി ഞാൻ കൈ മണത്തു നോക്കുകയും കഴുകുകയും ചെയ്യുമായിരുന്നു.

മീ റ്റൂ കാംപെയ്ൻ ഇരകളുടെ കണക്കെടുക്കലല്ല..,അതിജീവനത്തിന്റെ ഉറച്ച ശബ്ദമാണ്.
പ്രധിരോധമാണ്. ഇന്ന് എന്റെ ശരീരത്തിൽ ലൈംഗീഗ ചുവയോടെ, എന്റെ താൽപര്യ പ്രകാരമല്ലാതെ ഒരു വിരൽ കൊണ്ടെങ്കിലും ആരെങ്കിലും തൊട്ടാൽ..,ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിശേഷിധിക്കുന്നതിനു മുൻപ് ഞാൻ ഏറ്റവും അറപ്പോടു കൂടി നോക്കിയിരുന്ന എന്റെ കൈ കൊണ്ട് തന്നെ, കരണം അടിച്ച് പൊകക്കും.

ശരീരമെന്താണെന്ന് പോലും അറിവില്ലാത്ത പ്രായത്തിൽ ഞാൻ പോലുമറിയാതെ എന്നെ ഉപയോഗിച്ച ഓരോരുത്തരോടും ഞാൻ പീന്നീട് നേരിട്ട് പോയി സംസാരിച്ചിട്ടുണ്ട്..,
മറന്നു പോകും എന്ന് കരുതി നിങ്ങൾ ചെയ്തതെല്ലാം ഒരിക്കലും മായാത്ത പോലെ കുറിച്ചിട്ടുണ്ടെന്ന് ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

അവരുടെ തകർന്ന അവസ്ഥ കണ്ട് മനസ്സു നിറച്ചിട്ടുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ...,
മീ റ്റൂ എന്ന് എഴുതിയിടുമ്പോൾ ഞാൻ ഒരു ഇരയായി എന്നെ കുറിക്കുകയല്ല.., മറിച്ച് മിണ്ടാതിരുന്ന് സഹിക്കുന്ന ഒരു പറ്റം ആളുകൾക്ക് ഒച്ച വെക്കാനുള്ള ഊർജ്ജം നൽകുകയാണ്.
പ്രതിരോധമാണ് ഏക വഴി എന്ന ഓർമ്മപെടുത്തുകയാണ്. ഇത് ഒരു ഇരയുടെ രോദനമല്ല. ഒന്നിനേയും പേടിക്കാതെ സംഭവിച്ചതെല്ലാം എവിടെയും വിളിച്ചു പറയാൻ കഴിയുന്ന ഒരു പെണ്ണിന്റെ തന്റേടമാണ്.
I Am Not A Victim..
I Am A Survivor..
#MeToo 

മറ്റു ചില പോസ്റ്റുകൾ ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP