Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

എന്റെ ബിനാമി ഞാൻ മാത്രമാണ്; ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിർമ്മിച്ചത് തന്റെ മാത്രം പണം ഉപയോ​ഗിച്ചെന്ന് സന്തോഷ് ടി. കുരുവിള

എന്റെ ബിനാമി ഞാൻ മാത്രമാണ്; ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിർമ്മിച്ചത് തന്റെ മാത്രം പണം ഉപയോ​ഗിച്ചെന്ന് സന്തോഷ് ടി. കുരുവിള

മറുനാടൻ ഡെസ്‌ക്‌

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിർമ്മിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ആണെന്ന പ്രചരണം തള്ളി നിർമ്മാതാവ് സന്തോഷ് ടി കുരുവിള. തന്റെ ബിനാമി താൻ തന്നെയാണെന്ന് ഇതേക്കുറിച്ചുള്ള വിശദീകരണക്കുറിപ്പിൽ സന്തോഷ് കുരുവിള അറിയിക്കുന്നു. ''മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,പ്രധാനമായ് ഈ സിനിമ നിർമ്മിക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയപുരസരം അറിയിച്ചു കൊള്ളട്ടെ' സന്തോഷ് കുരുവിള പറയുന്നു.

ഒപിഎം ഡ്രീം മിൽ എന്ന സിനിമാ നിർമ്മാണ കമ്പനി ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ് നടത്തുന്നത്. മായാനദിയും വൈറസും നിർമ്മിച്ചത് ഫൈസൽ ഫരീദിന്റെ കള്ളപ്പണം കൊണ്ടാണെന്ന് പ്രചരണം ഉണ്ടായിരുന്നു. ചില മാധ്യമങ്ങളും ഈ വാർത്ത നൽകിയിരുന്നു.

പ്രിയ സുഹൃത്തുക്കളെ ,

ഒരു പ്രവാസി വ്യവസായി യായിരിക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ , നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച #മായാനദി എന്ന ചിത്രത്തിന്റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു , എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല ?

#മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് ,പ്രധാനമായ് ഈ സിനിമ നിർമ്മിക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിക്ക് മായാ നദി എന്ന എന്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിക്കുവാനും ഖേദിക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ .

ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക ,ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിക്കുന്നുണ്ട് ,പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എന്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിക്കും .

ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് , വ്യാജ വാർത്തകൾ പരത്താതിരിക്കുക, കൊറോണ പടർത്താതിരിക്കുക, സുരക്ഷിതരായിരിക്കുക .

നന്ദി ! നമസ്കാരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP