Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടച്ചിട്ട മുറികൾ കിട്ടുവോളം കുഞ്ഞിന് ആഹാരം നിഷേധിച്ച അമ്മയാണ് ഞാനും എന്നേറ്റ് പറഞ്ഞ് ചിലർ; ഫെമിനിച്ചി ആണേലും പടം പിടിക്കുമ്പോൾ നിറുകയിൽ സിന്ദൂരവും താലിമാലയും എന്ന് കളിയാക്കി വേറെ ചിലർ; സ്വന്തം മുലയറുത്ത് പോരാടിയ നങ്ങേലിയുടെ നാട്ടിൽ സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞ കുലസ്ത്രീയുടെ മുലയൂട്ടൽ ചിത്രവുമായി സദാചാര വിരുദ്ധ പോരാട്ടത്തിന് ഇനിയും വരില്ലേ മാതൃഭൂമി എന്ന് പറഞ്ഞ് ചിലർ; മാതൃഭൂമിയുടെ മുലയൂട്ടൽ വിപ്ലവം സോഷ്യൽ മീഡിയയിൽ ഇളക്കി മറിക്കുമ്പോൾ

അടച്ചിട്ട മുറികൾ കിട്ടുവോളം കുഞ്ഞിന് ആഹാരം നിഷേധിച്ച അമ്മയാണ് ഞാനും എന്നേറ്റ് പറഞ്ഞ് ചിലർ; ഫെമിനിച്ചി ആണേലും പടം പിടിക്കുമ്പോൾ നിറുകയിൽ സിന്ദൂരവും താലിമാലയും എന്ന് കളിയാക്കി വേറെ ചിലർ; സ്വന്തം മുലയറുത്ത് പോരാടിയ നങ്ങേലിയുടെ നാട്ടിൽ സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞ കുലസ്ത്രീയുടെ മുലയൂട്ടൽ ചിത്രവുമായി സദാചാര വിരുദ്ധ പോരാട്ടത്തിന് ഇനിയും വരില്ലേ മാതൃഭൂമി എന്ന് പറഞ്ഞ് ചിലർ; മാതൃഭൂമിയുടെ മുലയൂട്ടൽ വിപ്ലവം സോഷ്യൽ മീഡിയയിൽ ഇളക്കി മറിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പാർലമെന്റിൽ വെച്ച് കുഞ്ഞിന് മുലയൂട്ടുന്ന അമ്മമാരുടെ ചിത്രം വരെ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെ പിന്തുണച്ച് അമ്മമാർ മുലയൂട്ടുമ്പോൾ മാറ് മറയ്ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സോഷ്യൽ മീഡിയയിൽ മുലയൂട്ടൽ കാമ്പയിൻ തുടങ്ങിയിരുന്നു. നിരവധി സെലിബ്രിറ്റികൾ അടക്കമുള്ള അമ്മമാർ കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം ഈ കാമ്പയിന്റെ ഭാഗമായി പോസ്റ്റു ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ കാമ്പയിൻ ആരംഭിച്ച മാതൃഭൂമിയുടെ ഗൃഹലക്ഷ്മി മാഗസിനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്. എതിർത്തും അനുകൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങൾ ഇതിനോടകം ചർച്ചയായിരുന്നു. ഇന്ന് സമൂഹ മാധ്യമങ്ങളിൽ കണ്ട പ്രതികരണങ്ങളിലേക്ക്

ശാലിനി സരസ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

അടച്ചിട്ട മുറികൾ കിട്ടുവോളം കുഞ്ഞിന് ആഹാരം നിഷേധിച്ച അമ്മയാണ് ഞാനും....
നാണക്കേടായിരുന്നു... ആൾക്കൂട്ടത്തിന് നടുവിലിരുന്ന് മുലയൂട്ടാൻ...
പാല് തിങ്ങി നെഞ്ച് വേദനിക്കുമ്പോഴും കുഞ്ഞിന് തിളപ്പിച്ചാറ്റിയ വെള്ളവും കുപ്പിപ്പാലും കൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്... പാല് കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഇഷ്ടപ്പെട്ട പലയിടങ്ങളിലും പോകാതെ മാറി നിന്നിട്ടുണ്ട്....

ശരീരം എന്താണെന്നും മുലയെന്നത് അശ്ലീലമല്ലെന്നുമൊക്കെ മനസ്സിലാക്കാൻ ചിന്തകളിലും കാഴ്ചപ്പാടുകളിലും വലിയ പൊളിച്ചെഴുത്തുകൾ തന്നെ നടത്തേണ്ടി വന്നു...

സമൂഹത്തിന്റെ സദാചാരക്കുരുക്കൾ ഒരുപാടെണ്ണം പൊട്ടിയേക്കാം.. ചിലത് പൊട്ടിയൊലിച്ച് വൃണമായേക്കാം, എന്നാലും കണ്ണുകളെ പേടിച്ച് ചുണ്ട് നുണയുന്ന കുഞ്ഞിന് ആരെങ്കിലും മുലപ്പാൽ നിഷേധിക്കാതിരുന്നാൽ... ആരെങ്കിലും കണ്ണുകൾ താഴ്‌ത്തിയാൽ അതല്ലേ വലിയ കാര്യം...

അംബികയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഫെമിനിച്ചി ആണേലും പടം പിടിക്കുമ്പോൾ നിറുകയിൽ സിന്ദൂരം, താലിമാല തുടങ്ങിയ ഹൈന്ദവ പരമ്പരാഗത സമ്പ്രദായങ്ങളൊക്കെ നിർബന്ധം! വീരന്റെ ബൂർഷ്വാ പുസ്തകത്തിന് കൃസ്ത്യാനി മോഡലിനെക്കൊണ്ട് കൃസ്ത്യാനി അമ്മയോ മുസ്ലിം അമ്മയോ ആക്കി മാറിടം തുറന്നിട്ട് മുല കുടിപ്പിക്കാൻ ധൈര്യം പോരെന്നു തോന്നുന്നു! പേര് വീരനെന്നും! Best-

ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സവർണ്ണ മാടമ്പിമാർക്കു മുന്നിൽ സ്വന്തം മുലയറുത്ത് രാഷ്ട്രീയമായി പോരാടിയ നങ്ങേലിയുടെ നാട്ടിൽ , ഗൃഹലക്ഷ്മി ( കുടുംബത്തിലെ ഐശ്വര്യം ) എന്ന കുലപ്പേരിട്ട പുത്തകത്തിൽ സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞ കുലസ്ത്രീയുടെ മുലയൂട്ടൽ ചിത്രവുമായി സദാചാര വിരുദ്ധ പോരാട്ടത്തിന് ഇനിയും വരില്ലേ മാതൃഭൂമി കുടുംബമേ ഇതുവഴി ...

വെളുത്ത പെൺശരീരം ആഘോഷിക്കപ്പെടുന്ന ഈ നെറികെട്ട മാർക്കറ്റിങ് തന്ത്രത്തെ വിപ്ലവ പോരാട്ടമായി കൊണ്ടാടാൻ കുറെപ്പേരും ... നിങ്ങളിതൊക്കെ കൊണ്ടാടിക്കോളൂ പക്ഷേ ഗൃഹലക്ഷ്മി ഈ കുലസ്ത്രീ ഫോട്ടോയിലൂടെ വിപ്ലവകരമായ ചുവടു വയ്പ് നടത്തി എന്നൊന്നും പറഞ്ഞു ചിരിപ്പിക്കരുത് ...

വനിത വൽസയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു കുഞ്ഞിന്റെ കണ്ണുകളിൽ നിന്ന് ഉള്ളിലേക്ക് പതിയുന്ന ആദ്യത്തെ കാഴ്ച അമ്മയുടെ മുഖമാണോ മുലക്കണ്ണാണോ എന്നറിഞ്ഞു മനസിലാക്കാൻ മാത്രം ഇനിയൊരു പിറവിക്കാലത്തിലേക്കു തിരിച്ചു പോകാൻ കഴിയില്ലല്ലോ. ജനനത്തിന് ശേഷം ആദ്യമായി ലോകത്തേക്ക് കണ്ണുതുറന്നു നോക്കുന്ന ഒരു കുഞ്ഞ് ആദ്യമായി കാണുന്നത് ഒരിക്കലും അമ്മയുടെ മുഖമായിരിക്കില്ല. ആദ്യത്തെ കരച്ചിലൊന്നടക്കാൻ കുരുന്നിന്റെ കണ്ണുകളിൽ നോക്കി ഒന്നു ചിരിക്കുന്നതിനും മുൻപേ അമ്മ അവരുടെ ചുണ്ടിലേക്കെടുത്തു വെച്ച് കൊടുക്കുന്ന മുലക്കണ്ണായിരിക്കും കുട്ടികളുടെ ഉള്ളിൽ പതിയുന്ന ആദ്യ കാഴ്ച. അങ്ങനെ ആദ്യം അമ്മയെന്ന അറിവിൽ പതിച്ചു കിട്ടുന്ന മുല എന്ന ഓർമ വളർച്ചയുടെ ഓരോ ഘട്ടത്തിലും പുരുഷ ജീവിതങ്ങളിൽ വേറിട്ട് വേറിട്ട് അടയാളപ്പെടുത്തുന്ന ഒന്നായി മാറുന്നു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മുലയിൽ പാലില്ല, നെറ്റിയിൽ കുങ്കുമമുണ്ട്,
മാർക്കറ്റിങ് തന്ത്രമാണ് എന്നൊക്കെ പറഞ് ഗൃഹലക്ഷ്മിയുടെ ആ ചങ്കൂറ്റത്തെ ഉഡാസാക്കുന്ന മൈരന്മാരാണ് ഇവിടുത്തെ യഥാർത്ഥ ഞരമ്പ് രോഗികൾ

എൻപി നിസയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വനിതാ പ്രസിദ്ധീകരണങ്ങൾ കാശുകൊടുത്തു വാങ്ങിക്കാറുമില്ല വായിക്കാറുമില്ല.പക്ഷെ ഇത്തവണത്തെ ഗൃഹലക്ഷ്മി വാങ്ങുന്നതും ഒരു രാഷ്ട്രീയപ്രവർത്തനമാണ്.

ഇനി, ഇതൊക്കെ ഓരോ കച്ചവടതന്ത്രങ്ങൾ അല്ലേ, അതിൽ നിങ്ങളും വീണുപോയില്ലേ എന്നാണ് ചോദ്യമെങ്കിൽ.... ഇവിടത്തെ ചില ലൈംഗിക മനോരോഗികളെ ചികിൽസിക്കാനും പൊട്ടാൻ വെമ്പിനിൽക്കുന്ന ചില അന്ധവിശ്വാസക്കുരുക്കൾ പൊട്ടിക്കാനും എന്റെ ഇരുപതുരൂപ സംഭവന നൽകി എന്ന് ഞാനങ്ങു കരുതും.
ഇതിവിടെ(യും)ക്കിടക്കട്ടെ.

മുരളി തുമ്മാരുകുടി പറയുന്നു

മധുവിൽ നിന്നും മുലയിലേക്ക് ഒരു ശ്രീദേവി ദൂരം...അത്രേയുള്ളൂ

റഫീക്ക് അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മുലയൂട്ടുന്ന അമ്മമാരെ തുറിച്ചു നോക്കുന്നവരാണോ
മലയാളികൾ..
എന്തും വിറ്റ് കാശാക്കുന്ന
സാംകാരിക മൂല്യച്യുതിയാണ്
വനിത,ഗൃഹലക്ഷ്മി
ജനുസ്സിൽ പെട്ട
മഞ്ഞ പ്രസിദ്ധീകരണങ്ങൾ.

വിദ്യ എം.ആർ പറയുന്നു

അടുത്ത മുഖചിത്രം ഉടൻ പ്രതീക്ഷിക്കാം.

''തുറിച്ചു നോക്കരുത്.
ഞങ്ങൾക്ക് പ്രസവിക്കണം.'

കഷ്ടം

ഷിബു ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വനിതാ പ്രസിദ്ധീകരണം എന്നതു തന്നെ ഇക്കാലത്തെ ഏറ്റവും വലിയ അശ്ലീലമാണ്. ഒളിയിടങ്ങളിലേക്കു കിട്ടുന്ന അനധികൃത നോട്ടങ്ങളുടെ വമ്പിച്ച വിപണനം തന്നെയാണ് അതിന്റെയും അടിസ്ഥാനപരമായ അച്ചടി ലക്ഷ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP