Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

യു.ഡി.എഫ് ഭരണകാലത്ത് പി.എസ്.സി നിയമനങ്ങൾ നടന്നത് 16,000; ഇത് രാജേഷിന്റെ കണക്കിൽ വരാത്തതാണോ അറിയാത്തതോ? സർക്കാരിനെ ന്യായീകരിക്കാൻ അസത്യങ്ങളും അർധസത്യങ്ങളും പറയുന്നവർക്കുള്ള മറുപടി; പി.എസ്.സി നിയമനങ്ങളിൽ എംബി രാജേഷിന്റെ വാദങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ; നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ മുറിവിൽ മുളകു തേക്കുന്നതായി സിപിഎം നിലപാടെന്നും കുഴൽനാടൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ട്രൂ സ്റ്റോറിയിലെ വസ്തുതാ വിരുദ്ധതമാ. പ്രസ്താവനയ്ക്ക് എതിരെ മറുപടിയുമായി കെ.പിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടുള്ള ഫേസ്‌ബുക്ക് വിഡിയോയിലെ വസ്തുതാ വിരുദ്ധതകളാണ് ഇദ്ദേഹം തന്റെ സമൂഹമാധ്യമത്തിലൂടെ മറുപടിയായി നൽകിയിരിക്കുന്നത്.

സർക്കാരിനെ ന്യായീകരിക്കാൻ അസത്യങ്ങളും അർധസത്യങ്ങളും പറയുന്നവർക്കുള്ള മറുപടിയാണിത്. പിഎസ്‌സി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ മുറിവിൽ മുളകു തേക്കുന്നതായി സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. അവരോട് അനുകമ്പ കാണിച്ചില്ലെങ്കിലും അവളേഹിക്കരുതെന്ന് അഭ്യർത്ഥിച്ചാണ് അദ്ദേഹത്തിന്റെ വിഡിയോ മറുപടി.

Stories you may Like

യുഡിഎഫ് ഭരണകാലത്തിന്റെ ആദ്യ നാലു വർഷം 123104 പേർക്ക് നിയമനം നൽകി എന്ന് എംബി രാജേഷ് പറയുന്നു. ഇതോടൊപ്പം അഞ്ചു വർഷത്തെ കണക്ക് പറഞ്ഞില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. 154 238 എന്നാണത്. ഇതിനു പുറമേ 10000 പേർക്ക് അദ്ധ്യാപക പാക്കേജിൽ ജോലി നൽകി. 2799 ഭിന്ന ശേഷിക്കാർക്ക് ജോലി നൽകി. 3000 കെഎസ്ആർടിസി ജീവനക്കാരെ സ്ഥിര നിയമനം നൽകി 108 പേർക്ക് സ്പോർട്സ് ക്വാട്ടയിലും ജോലി നൽകിയിരുന്നു. ആകെ 16000 പേർക്ക് ഇത്തരത്തിൽ നിയമനം നൽകി. ഇത് രാജേഷിന്റെ കണക്കിൽ വരാത്തതാണോ അറിയാത്തതാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.

ഇടതു സർക്കാർ കഴിഞ്ഞ നാലു വർഷത്തിൽ അധികമായി സൃഷ്ടിച്ചത് 16508 തസ്തികകളാണെന്ന് രാജേഷ് പറയുന്നു. അതേ സമയം ധനമന്ത്രി മറ്റൊരു സാഹചര്യത്തിൽ പറഞ്ഞത് 20000ൽ പരം തസ്തികകൾ സർക്കാർ ഉണ്ടാക്കി എന്നാണ്. പ്രചാരണങ്ങളുടെ വസ്തുതകൾ അന്വേഷിക്കാനെന്ന പേരിൽ വിഡിയോ നിർമ്മിക്കുന്ന രാജേഷ് ധനമന്ത്രി പറഞ്ഞത് കള്ളമാണെന്നു കൂടി ജനങ്ങളോടു പറയണം. ലോക്ഡൗൺ കാലഘട്ടത്തിൽ 55 റാങ്ക് ലിസ്റ്റ് വന്നതായി രാജേഷ് പറയുന്നു.

പുതിയതായി 52 സ്ഥാപനങ്ങളിൽ നിയമനം പിഎസ്‌സിക്ക് വിട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു എപ്പിസോഡിൽ പറയാമെന്നു വ്യക്തമാക്കുന്ന രാജേഷിനോട് അതു വേണ്ട ഒരു കമന്റായെങ്കിലും ഇപ്പോൾ പറയണമെന്നാണ് ആവശ്യം. ഇതിൽ ഒരു നിയമനമെങ്കിലും പിഎസ്‌സി ഉദ്യോഗാർഥിക്കു കിട്ടിയട്ടുണ്ടോ? ഇതിനായി സ്‌പെഷൽ റൂൾ സർക്കാർ പാസാക്കിയിട്ടുണ്ടോ എന്ന് കൂടി പറഞ്ഞു പോകാമെന്നും മാത്യു കുഴൽ നാടൻ വിഡിയോയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP