Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ ഫോട്ടോ കാണുമ്പോൾ ശരിക്കും ചൊറിച്ചിൽ തോന്നുന്നവർക്ക് ഇതാ...എന്നാലും കമന്റ് ചെയ്യാൻ പറ്റാത്ത ദാറ്റ് അവസ്ഥ'; മോഡേൺ വസ്ത്രം ധരിച്ച് സമൂഹ മാധ്യമത്തിലിടുമ്പോൾ എത്തുന്ന സദാചാര ആങ്ങളമാർക്ക് നടി മറീന വക 'എട്ടിന്റെ പണി'; ഇറക്കം കുറഞ്ഞ ഫ്രോക്ക് ധരിച്ച് താരമെടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത്

'എന്റെ ഫോട്ടോ കാണുമ്പോൾ ശരിക്കും ചൊറിച്ചിൽ തോന്നുന്നവർക്ക് ഇതാ...എന്നാലും കമന്റ് ചെയ്യാൻ പറ്റാത്ത ദാറ്റ് അവസ്ഥ'; മോഡേൺ വസ്ത്രം ധരിച്ച് സമൂഹ മാധ്യമത്തിലിടുമ്പോൾ എത്തുന്ന സദാചാര ആങ്ങളമാർക്ക് നടി മറീന വക 'എട്ടിന്റെ പണി'; ഇറക്കം കുറഞ്ഞ ഫ്രോക്ക് ധരിച്ച് താരമെടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് കമന്റ് ബോക്‌സ് ഡിസേബിൾ ചെയ്ത്

മറുനാടൻ ഡെസ്‌ക്‌

സദാചാര ആങ്ങളമാർ ഏറ്റവുമധികം കറങ്ങി നടക്കുന്ന സ്ഥലമാണ് 'സമൂഹ മാധ്യമങ്ങൾ'. താരങ്ങൾ അൽപം ഗ്ലാമറസായ ചിത്രങ്ങൾ പങ്കുവച്ചാൽ ഇവർക്ക് ഉടൻ തന്നെ 'ചൊറിച്ചിൽ' തുടങ്ങുന്നത് സ്വാഭാവികമാണ്. സദാചാര ഉപദേശങ്ങളിൽ ആരംഭിക്കുന്ന കമന്റ് സാരോപദേശം ഒടുക്കം ചെന്നു നിൽക്കുന്നത് അശ്ശീല കമന്റുകളിലായിരിക്കും. ഇപ്പോൾ നടിമാർ ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങൾ ഒട്ടും കുറവല്ല. മാത്രമല്ല കമന്റ് ബോക്‌സുകളിലും പേഴ്‌സണൽ ഇൻബോക്‌സിലും വരുന്ന അശ്ശീല സന്ദേശങ്ങൾക്കും മിക്ക താരങ്ങളും പ്രതികരിക്കാറുമില്ല.

എന്നാൽ ഇത്തരം സദാചാരക്കാരെ ഒരു പാഠം പഠിപ്പിച്ച അനുഭവമാണ് നടി മെറീന മൈക്കിൾ കുരിശിങ്കൽ പങ്കുവെക്കുന്നത്. താൻ എപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചാലും ചൊറിച്ചിൽ കമന്റുമായി ധാരാളം പേർ എത്താറുണ്ടായിരുന്നു. കഴിവതും ഇത്തരം കമന്റുകൾക്ക് പ്രതികരിക്കാതിരുന്ന താരം ഇപ്പോൾ നല്ല എട്ടിന്റെ പണിയാണ് നൽകിയിരിക്കുന്നത്. മോഡേൺ ആയ വസ്ത്രം ധരിക്കുന്ന ഫോട്ടോകൾക്ക് താഴെ ഇത്തരം കമെന്റുകൾ കൂടിയപ്പോൾ മറീന ചെയ്തത് ഇതാണ്.

പുതിയായി ഒരു മോഡേൺ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ ഇട്ട ശേഷം മറീന ചെയ്തത് ചൊറിച്ചിലുകാരെ ഒഴിവാക്കാൻ കമന്റ് ബോക്‌സ് ഡിസെബിൾ ചെയ്തു. ഫോട്ടോക്ക് ഒപ്പം ഒരു കിടിലൻ കുറിപ്പുമുണ്ട് നിങ്ങൾക്കൊരു ഫോട്ടോ കണ്ടു ചൊറിയാൻ തോന്നുകയും എന്നാൽ അതിനെ പറ്റി കമന്റ് ചെയ്യാൻ പറ്റാത്തതുമായ ആ അവസ്ഥ ! കമന്റ് ഇടാൻ സാധിക്കാത്ത മെറീനയുടെ പുത്തൻ ഫോട്ടോയാണ് സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP