Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പോസിറ്റീവ് അഭിപ്രായങ്ങളിൽ ഏറെ ആഹ്‌ളാദം'; മരക്കാറിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ; മരക്കാർ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് പ്രിയദർശൻ

'പോസിറ്റീവ് അഭിപ്രായങ്ങളിൽ ഏറെ ആഹ്‌ളാദം'; മരക്കാറിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ; മരക്കാർ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് പ്രിയദർശൻ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: 'മരക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിനു ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾ ഏറെ ആഹ്‌ളാദിപ്പിക്കുന്നുവെന്ന് മോഹൻലാൽ ഒപ്പം ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരോട് തനിക്കുള്ള നന്ദിയും അറിയിക്കുന്നു അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം.

'മരക്കാറിന് ലഭിക്കുന്ന ലോകമെമ്പാടുമുള്ള സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പോസിറ്റീവ് അഭിപ്രായങ്ങളിൽ ഏറെ ആഹ്‌ളാദം. മരക്കാറിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറപ്രവർത്തകർക്കും എന്റെ നന്ദി ഞാൻ അറിയിക്കുന്നു. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം യാഥാർഥ്യമാകുമായിരുന്നില്ല', മരക്കാർ സ്റ്റില്ലിനൊപ്പം മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേ സമയം തന്റെ സംവിധാനത്തിലെത്തിയ പുതിയ ചിത്രം 'മരക്കാർ' സ്വീകരിച്ച പ്രേക്ഷകർക്കുള്ള നന്ദി അറിയിച്ച് പ്രിയദർശൻ രംഗത്തെത്തി. എന്നാൽ ചിത്രത്തിന്റെ വ്യാജപതിപ്പുകൾ കാണരുതെന്നും അത് നിയമ വിരുദ്ധമാണെന്നും പ്രിയദർശൻ പ്രതികരിച്ചു. റിലീസിനു ശേഷം സോഷ്യൽ മീഡിയയിലൂടെയുള്ള സംവിധായകന്റെ ആദ്യ പ്രതികരണമാണിത്.

'ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകർ 'മരക്കാർ, അറബിക്കടലിന്റെ സിംഹം' എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അതിർത്തികൾ കടന്ന്, അന്യദേശത്തേക്ക് നമ്മുടെ കൂടുതൽ സിനിമകൾ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. ചിത്രത്തിന്റെ വ്യാജപ്പതിപ്പുകൾ കാണുകയോ, കാണാൻ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി', പ്രിയദർശൻ കുറിച്ചു.

രണ്ട് വർഷത്തോളം നീണ്ട കാത്തിരുപ്പിനൊടുവിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വ്യാഴാഴ്ച റിലീസ് ആയത്. കേരളത്തിലെ 626 തിയറ്ററുകളിലും റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ആഗോള തിയറ്റർ കൗണ്ട് 4100 ആയിരുന്നു. ആദ്യദിനം 16,000 പ്രദർശനങ്ങൾ ചിത്രം നടത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്.

ആഴ്ചകൾക്കു മുൻപുതന്നെ പല പ്രധാന സെന്ററുകളിലും ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിരുന്നു. റിലീസിനു മുൻപ് അഡ്വാൻസ് ബുക്കിങ് വഴി തന്നെ ചിത്രം 100 കോടി നേടിയെന്നാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നത്. മലയാളത്തിൽ ഇതുവരെയുള്ളവയിൽ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാറിന്റെ ബജറ്റ് 100 കോടിയാണ്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രവുമാണിത്.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം എന്ന നിലയിൽ പ്രഖ്യാപനസമയം മുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് ഇത്. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രവുമാണ് മരക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP