Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിയറ്ററുകളിൽ ഇനി 'മരക്കാരു'ടെ യുദ്ധം; വിസ്മയക്കാഴ്‌ച്ചകളൊരുക്കി 'മരക്കാർ അറബിക്കടലിന്റെ സിംഹം'; കാഴ്ചക്കാരിൽ ആവേശം നിറച്ച് ടീസർ പുറത്ത്

തിയറ്ററുകളിൽ ഇനി 'മരക്കാരു'ടെ യുദ്ധം; വിസ്മയക്കാഴ്‌ച്ചകളൊരുക്കി 'മരക്കാർ അറബിക്കടലിന്റെ സിംഹം'; കാഴ്ചക്കാരിൽ ആവേശം നിറച്ച് ടീസർ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ടീസർ പുറത്തെത്തി. 2020 മാർച്ചിൽ ചിത്രത്തിന്റെ ട്രെയ്‌ലർ ഇറക്കിയിരുന്നതാണ്. എന്നാൽ കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയിൽ റിലീസ് നീണ്ടുപോയി. ഇപ്പോൾ തിയറ്ററുകളിലേക്ക് ഡിസംബർ 2ന് എത്താൻ തയ്യാറെടുക്കുമ്പോഴാണ് അണിയറക്കാർ പുതിയ ടീസർ പുറത്തിറക്കിയിരിക്കുന്നത്.

സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ ആദ്യ ടീസറാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ച്ചകളാണ് ടീസറിന്റെ ഹൈലൈറ്റ്.പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് മരക്കാർ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയ വർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമ്മാതാക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP