Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാനവമിയിൽ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ കാൽസ്പർശമേറ്റ മണ്ണ് നെറുകിൽ തൊട്ട് മനോജ് കെ ജയൻ; റഫി സാബി'ന്റെ ബാന്ദ്രയിലെ വീട്ടിൽ എത്തിയ അനുഭവം അനുഭൂതിയോടെ വിവരിച്ച് നടൻ; അനുഭവം പങ്കുവെച്ചതോടെ അത് പലർക്കും ആവേശമായി; പലരും വിളിച്ചുപറഞ്ഞു ഇനി മുംബൈയിൽ ചെന്നാൽ അവിടെ പോകുമെന്ന്; പി. ജയചന്ദ്രൻ എന്നെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും നടൻ

മഹാനവമിയിൽ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ കാൽസ്പർശമേറ്റ മണ്ണ് നെറുകിൽ തൊട്ട് മനോജ് കെ ജയൻ; റഫി സാബി'ന്റെ ബാന്ദ്രയിലെ വീട്ടിൽ എത്തിയ അനുഭവം അനുഭൂതിയോടെ വിവരിച്ച് നടൻ; അനുഭവം പങ്കുവെച്ചതോടെ അത് പലർക്കും ആവേശമായി; പലരും വിളിച്ചുപറഞ്ഞു ഇനി മുംബൈയിൽ ചെന്നാൽ അവിടെ പോകുമെന്ന്; പി. ജയചന്ദ്രൻ എന്നെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും നടൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; മഹാനവമിയിൽ ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ വസതി സന്ദർശിച്ച അനുഭവം പങ്കുവച്ച് ഗായകൻ കൂടിയായ നടൻ മനോജ് കെ ജയൻ. രണ്ട് പതിറ്റാണ്ടായി സിനിമ പ്രവർത്തനങ്ങൾക്കും സ്വകാര്യ ചടങ്ങുകൾക്കുമായി മഹാനഗരത്തിൽ വന്നു പോകുന്നു. എന്നെങ്കിലും റഫി സാബിന്റെ വീട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത്തവണ മുംബൈയിൽ എത്തിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ആ സ്വപ്നം യാഥാർഥ്യമായി എന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിക്കാലം മുതലെ നെഞ്ചിൽ കൊണ്ടു നടക്കുന്ന തന്റെ ആരാധനാപാത്രമായിരുന്നു അദ്ദേഹമെന്നും മനോജ് ഓർമ്മിക്കുന്നു.

അനുഭവം പങ്കുവെച്ചതോടെ അത് പലർക്കും ആവേശമായിട്ടുണ്ട്. പലരും വിളിച്ചുപറഞ്ഞു ഇനി മുംബൈയിൽ ചെന്നാൽ അവിടെ പോകുമെന്ന്. ഇക്കാര്യം പറഞ്ഞപ്പോൾ വൈകാരികമായാണ് ഗായകൻ പി. ജയചന്ദ്രൻ പ്രതികരിച്ചത്. റഫി സാബ് ദൈവമാണെന്ന് പറയാറുള്ള അദ്ദേഹം, എന്നെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും മനോജ് കെ. ജയൻ പറഞ്ഞു

മലയാളത്തിലെ പ്രശസ്ത നടന് വീട് കാണണമെന്ന് സുഹൃത്ത് വിളിച്ച് സംസാരിച്ചപ്പോൾ റഫിയുടെ മകൻ ശാഹിദ് റഫി സസന്തോഷം അനുമതി നൽകി. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ബാന്ദ്രയിലെ റഫി മാൻഷനിൽ എത്തി. വിഖ്യാത ഗായകന്റെ പാദം പതിഞ്ഞ മണ്ണിലൂടെ നടന്നപ്പോൾ വല്ലാത്തൊരു അനുഭൂതി. ആ മണ്ണിൽ തൊട്ടു വണങ്ങി. അപ്പോഴാണ് സാബിന്റെ പഴകിയ ഫിയറ്റ് കാർ കാണുന്നത്. ഇനിയും മരിക്കാത്ത ആ പാട്ടുകളൊക്കെ പാടാൻ സ്റ്റുഡിയോയിലേക്ക് അദ്ദേഹം പോയ കാർ. റഫി സാബിന്റെ കൈ പതിഞ്ഞ കാർഡോറിന്റെ പിടിയിൽ തൊട്ടു.

അവിടെനിന്ന് തിരിച്ചുപോരുമ്പോൾ മറ്റൊരു കൗതുകംകൂടിയുണ്ടായി. അതുവരെ സുഹൃത്തിന്റെ വണ്ടിയിൽനിന്ന് കേട്ടത് 'കിഷോർദാ'യുടെ പാട്ടുകളായിരിന്നു. ഇപ്പോഴതാ റഫിയുടെ 'തും മുജെ യൂം ഭുലാ ന പാഓഗെ, ഹാ തും മുജെ യൂം ഭുലാ ന പാഓഗെ, ജബ് കഭി ഭി സുനെഗെ ഗീത് മേരെ, സംഗ് സംഗ് തും ഭി ഗുൻഗുനാഓഗെ....' അത്രയെളുപ്പം നിനക്കെന്നെ മറക്കാനാകില്ല, അതെ അത്രയെളുപ്പം നിനക്കെന്നെ മറക്കാനാകില്ല, എന്റെ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ നീയും അതിനൊപ്പം മൂളിപ്പോകും. അർഥം തിരിച്ചറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം. റഫി സാബ് അനുഗ്രഹിച്ച പോലെ. ആ പാട്ടിനു ശേഷം പിന്നെയും കിഷോർദാ മാത്രമാണ് തുടർ യാത്രയിൽ പാടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP