Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

കോളജ് വേദിയിൽ ചുറുചുറുക്കോടെ മഞ്ജു കളിച്ചതിന്റെ സീക്രട്ട് ഈ താരപുത്രിയാണ്; വർഷങ്ങൾക്ക് ശേഷം പ്രണയവർണത്തിലെ ഗാനത്തിന് മഞ്ജു ചുവടുവച്ചത് തേവര സേക്രഡ് ഹാർട്ട് സ്‌കൂളിൽ; മഞ്ജുവിനൊപ്പം ചുവടുവച്ച അരുന്ധതിയും വൈറൽ

കോളജ് വേദിയിൽ ചുറുചുറുക്കോടെ മഞ്ജു കളിച്ചതിന്റെ സീക്രട്ട് ഈ താരപുത്രിയാണ്; വർഷങ്ങൾക്ക് ശേഷം പ്രണയവർണത്തിലെ ഗാനത്തിന് മഞ്ജു ചുവടുവച്ചത് തേവര സേക്രഡ് ഹാർട്ട് സ്‌കൂളിൽ; മഞ്ജുവിനൊപ്പം ചുവടുവച്ച അരുന്ധതിയും വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :കണ്ണാടിക്കൂടും കൂട്ടി എന്ന ഹിറ്റ് പാട്ടിൽ വർഷങ്ങൾക്ക് ശേഷം ചുവട് വച്ച് മഞ്ജു വാര്യർ എത്തിയപ്പോൾ കൂടുതൽ ചെറുപ്പമായെന്നാണ് ആരാധകർ അഭിപ്രായം പങ്കുവച്ചത്. ചുരിദാറിൽ അതീവ സുന്ദരിയായിട്ടാണ് താരം കോളജ് കുട്ടികൾക്കൊപ്പം നൃത്തം ചെയ്തത്. സ്റ്റേജിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മഞ്ജു പങ്കുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.

പ്രണയവർണങ്ങൾ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച 'കണ്ണാടിക്കൂടും കൂട്ടി' എന്ന ഗാനത്തിനാണ് വർഷങ്ങൾക്ക് ശേഷം സ്റ്റേജിൽ മഞ്ജു ചുവടുവച്ചത്.തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർത്ഥിനികൾക്കൊപ്പമായിരുന്നു മഞ്ജുവും നൃത്തം ചെയ്തത്. എന്നാൽ ഈ വൈറൽ വീഡിയോയിൽ മറ്റൊരു കൗതുകം ഒളിഞ്ഞു കിടപ്പുണ്ട്.

ലേഡി സൂപ്പർ സ്റ്റാർ ചുവടുവച്ചപ്പോൾ മഞ്ജുവിനൊപ്പം ഒരു താര പുത്രി കൂടിയുണ്ടായിരുന്നു. സ്റ്റേജിൽ മഞ്ജുവിനൊപ്പം കളിച്ചത് പ്രിയ നടി ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണ്. വീഡിയോ സോഷ്യൽ മീഡിയയില് തരംഗമായതിന് ശേഷമാണ് ചിലർ മഞ്ജുവിനൊപ്പം കളിക്കുന്നത് അരുന്ധതിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.

Image result for arundhathi bindu panicker"

ടിക്ക് ടോക്കിൽ അടക്കം സജീവമായ അരുന്ധതി രസകരമായ വീഡിയോകളുമായി സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയിട്ടുണ്ട്്. ഇപ്പോഴിതാ മഞ്ജുവിനൊപ്പം അരുന്ധതി കൂടി വൈറലായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP