Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി സന്തോഷിപ്പിക്കുന്നു'; മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ രാജ്യം ഒരിക്കൽ കൂടി അംഗീകരിച്ചിരിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ; നമ്പി നാരായണനുള്ള പുരസ്‌കാരം കാലത്തിന്റെ കാവ്യ നീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ പോരാട്ടത്തിനുള്ള അംഗീകാരമെന്നും താരം

'ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി സന്തോഷിപ്പിക്കുന്നു'; മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ രാജ്യം ഒരിക്കൽ കൂടി അംഗീകരിച്ചിരിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ; നമ്പി നാരായണനുള്ള പുരസ്‌കാരം കാലത്തിന്റെ കാവ്യ നീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ പോരാട്ടത്തിനുള്ള അംഗീകാരമെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിന്റെ 'വിസ്മയ താരം' മോഹൻലാലിന് പത്മഭൂഷൻ പുരസ്‌കാരം ലഭിച്ചതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച് സിനിമാ താരം മഞ്ജു വാര്യർ. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മഞ്ജു തന്റെ സന്തോഷമറിയിച്ചത്. ലാലാട്ടന്റെ നേട്ടം വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ രാജ്യം ഒരിക്കൽ കൂടി അംഗീകരിച്ചുവെന്നും താരം പറയുന്നു.

നമ്പി നാരായണനുള്ള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരമാണെന്നും മഞ്ജു കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പത്മ പുരസ്‌കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പത്മഭൂഷൺ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു - വിസ്മയം!

ശ്രീ. നമ്പി നാരായണനുള്ള പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പത്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചവർക്കും പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP