Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

മഞ്ജു വാര്യർക്ക് സർപ്രൈസ് സമ്മാനിച്ച് ടോപ്പ് സിംഗർവേദി; വർഷങ്ങൾക്ക് ശേഷം സഹപാഠിയെ കണ്ടപ്പോൾ അമ്പരന്ന് ലേഡി സൂപ്പർസ്റ്റാർ; ആരാധകർ ഏറ്റെടുത്ത ടോപ്പ് സിംഗർ എപ്പിസോഡ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഞ്ജു ക്ക് തകർപ്പൻ സർപ്രൈസ് സമ്മാനിച്ച് ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗർ വേദി. വർഷങ്ങൾക്ക് ശേഷം തന്റെ സഹപാഠിയെ വേദിയിലെത്തിച്ചാണ് സദസിലുണ്ടായിരുന്ന മഞ്ജുവിനെ ഞെട്ടിച്ചത്. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ മഞ്ജുവിന്റെ മുന്നിലേക്ക് ചിരിയോടെ ആ കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ ഒന്നിച്ച് പഠിച്ച പഴയ കൂട്ടുകാരി കടന്നു വന്നപ്പോൾ അത്ഭുതവും സന്തോഷവും ചിരിയുമായാണ് മഞ്ജു കൂട്ടുകാരിയെ വരവേറ്റത്.

''എന്റെ അമ്മ മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് ഒന്നു വിളിച്ചോട്ടെ?'' എന്ന റിക്വസ്റ്റോടെ ടോപ് സിംഗർ മത്സരാർത്ഥിയായ അനഘയാണ് വേദിയിലേക്ക് സർപ്രൈസ് പോലെ മഞ്ജുവിന്റെ സഹപാഠിയെ വേദിയിലേക്ക് ക്ഷണിച്ചത്. പഠിക്കുന്ന കാലത്ത് സ്‌കൂൾ യുവജനോത്സവങ്ങളുടെയും നൃത്തപരിശീലനത്തിന്റെയും തിരക്കിൽ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ കഴിയാതെ ഇരുന്നെങ്കിലും ബുദ്ധിമതിയായ വിദ്യാർത്ഥിനിയായിരുന്നു മഞ്ജു എന്നാണ് കൂട്ടുകാരി ഓർക്കുന്നത്.

പ്രതി പൂവൻകോഴി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മഞ്ജു. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസും മഞ്ജുവാര്യരും ഒന്നിച്ചെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്.

ചിത്രത്തിൽ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി അനുശ്രീയും ചിത്രത്തിലുണ്ട്. മാധുരി, റോസമ്മ എന്നിങ്ങനെ രണ്ടു സുഹൃത്തുക്കളുടെ ജീവിതവും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ചില പുരുഷന്മാരുടെയും മാധുരിയുടെ പ്രതികാരത്തിന്റെയുമൊക്കെ കഥയാണ് ചിത്രം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP