Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

നിരത്തിൽ ഇറങ്ങി നിൽക്കുന്ന പൊലീസുദ്യോഗസ്ഥരിൽ മുലയൂട്ടുന്ന അമ്മമാരും ഉണ്ടാകും; സ്വന്തം കൈക്കുഞ്ഞുങ്ങളെ അകറ്റി നിർത്തി പൊള്ളുന്ന വെയിലിലും ജോലി ചെയ്യുന്ന പൊലീസ് സഹോദരിമാർക്ക് ബിഗ് സല്യൂട്ട്; കേരളാ പൊലീസിന് അഭിനന്ദനങ്ങൾ നേർന്ന് മഞ്ജു വാര്യർ

മറുനാടൻ ഡെസ്‌ക്‌

കോവിഡ് കാലത്ത് ജനങ്ങൾക്കായി അക്ഷീണം പ്രവർത്തിക്കുന്ന പൊലീസുകാർക്ക് ബിഗ് സല്യൂട്ട് നൽകി മഞ്ജു വാര്യർ. നിരത്തിൽ ഇറങ്ങി നിൽക്കുന്ന പൊലീസുദ്യോഗസ്ഥരിൽ മുലയൂട്ടുന്ന അമ്മമാരും ഉണ്ടായിരിക്കും. സ്വന്തം കൈക്കുഞ്ഞുങ്ങളെ അകറ്റി നിർത്തി, നമ്മുടെ മക്കൾക്ക് ഈ മഹാമാരി വരാതിരിക്കാൻ പൊള്ളുന്ന വെയിലിലും ജോലി ചെയ്യുന്ന പൊലീസ് സഹോദരിമാക്ക് നമുക്കൊരു ബിഗ് സല്യൂട്ട് നൽകാമെന്ന് മഞ്ജു വാര്യർ പറയുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കു വെച്ച വീഡിയോയിലാണ് മഞ്ജു വാര്യർ ഇക്കാര്യം പറയുന്നത്.

കേരള പൊലീസിന്റെ നൂപുരം എന്ന ഷോർട്ട് ഫിലിമിലാണ് സ്പെഷൽ അപ്പിയറൻസുമായി മഞ്ജു വാര്യർ എത്തുന്നത്. കൈകുഞ്ഞിന് മുലയൂട്ടി, കരയുന്ന കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ച് ജോലിക്കു പോകുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രം. ഷോർട്ട് ഫിലിം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് പൊലീസിന് ബിഗ് സല്യൂട്ടുമായി കമന്റ് ബോക്സിലെത്തുന്നത്.

കൊറോണക്കാലത്ത് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നിരവധി വീഡിയോകളാണ് കേരള പൊലീസ് ചെയ്തിരിക്കുന്നത്. അവയ്ക്കെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങളും ലഭിച്ചിരുന്നു. കേരള പൊലീസിന്റെ, എങ്ങനെ കൈകഴുകണം എന്ന വീഡിയോ അന്തർദേശീയ ശ്രദ്ധ ആകർഷിക്കുകയും വിദേശ ചാനലുകളിൽ വാർത്തയാവുകയും ചെയ്തിരുന്നു.

'കൊറോണ എന്ന മഹാമാരിക്കെതിരെ രാപ്പകലില്ലാതെ പോരാടുകയാണ് പൊലീസും ആരോഗ്യപ്രവർത്തകരും. സ്വന്തം കുടുംബത്തെ പോലും മറന്നാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഏവർക്കും വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ച് ഈ മഹാവ്യാധിയെ തുരത്താൻ പൊലീസ് എപ്പോഴും ജാഗരൂഗരാണ്. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ വിജയം. ഇത്തരം സേവനങ്ങളുടെ ഒരു ചെറു കാഴ്ച വീഡിയോയിലൂടെ പങ്കു വയ്ക്കുന്നു . ഈ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഒരു ബിഗ് സല്യൂട്ട്', കേരള പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP