Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഴയ ലുക്കൊക്കെ മാറ്റി മഞ്ജു പിള്ള; തടി കുറച്ച് കൂടുതൽ സുന്ദരിയായി താരം; ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് ഇങ്ങനെ

പഴയ ലുക്കൊക്കെ മാറ്റി മഞ്ജു പിള്ള; തടി കുറച്ച് കൂടുതൽ സുന്ദരിയായി താരം; ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സിനിമകളിലും സീരിയലുകളിലും ടിവി ഷോകളിലും ഒരു പോലെ തിളങ്ങിയിട്ടുള്ള താരമാണ് നടി മഞ്ജു പിള്ള. ‘തട്ടീം മുട്ടീം’ സീരിയലിലെ മഞ്ജുവിന്റെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്. സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങളും മറ്റും ഇടയ്ക്കിടയ്ക്ക് മഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുമുണ്ട്. ഹാസ്യ വേഷങ്ങളും സീരിയസ് റോളുകളും അനായാസം വഴങ്ങുമെന്ന് തെളിച്ച അപൂർവ്വം നടിമാരിൽ ഒരാളുമാണ് മഞ്ജു. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മഞ്ഞയിൽ സുന്ദരിയായിട്ടാണ് മഞ്ജു എത്തിയിരിക്കുന്നത്.

മഞ്ഞ നിറത്തിലുള്ള കുർത്തക്കൊപ്പം മുടിയഴിച്ചിട്ടാണ് ചിത്രങ്ങളിൽ മഞ്ജുവിനെ കാണാൻ കഴിയുക. ഫോട്ടോകൾ കണ്ടതും മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യമാണ് ആരാധകരും സുഹൃത്തുക്കളും തിരക്കിയത്. ഭക്ഷണം ക്രമീകരിച്ചാണ് ശരീരഭാരം കുറച്ചതെന്ന് കമന്റിന് മറുപടിയായി മഞ്ജു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എത്ര കിലോയായി എന്ന് അന്വേഷിച്ചയാളോട് 65 കിലോ എന്ന് നടി മറുപടി നൽകി.

കോവിഡ് കാലത്ത് മഞ്ജു ആരംഭിച്ച പിള്ളാസ് ഫാമും സോഷയൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. പോത്തു വളർത്തലിനും മത്സ്യകൃഷിക്കും പുറമേ ഡ്രാഗൺ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് കൃഷി എന്നിവയുടെ കൃഷിയും ഇവിടെയുണ്ട്.

1995 ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിലെ അഞ്ജന എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട ഇരട്ടക്കുട്ടികളുടെ അച്ഛൻ, മിസ്റ്റർ ബട്ട്ലർ, ഇരക്കുട്ടികളുടെ അച്ഛൻ , നാല് പെണ്ണുങ്ങൾ, ലവ് 24X7 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുർ ഗോപാലകൃഷ്ണൻ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും താരം സജീവമാണ്.

      View this post on Instagram

Bright in yellow....design @swapnamanthra ...

A post shared by manju pillai (@pillai_manju) on Oct 13, 2020 at 12:56am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP