Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടം പറ്റിയ ആദ്യ നാളുകളിൽ എന്റെ മനസിലുണ്ടായിരുന്ന ചിന്ത, ഇനി നടക്കാനാവുമോ സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാൻ കഴിയുമോ എന്നൊക്കെയായിരുന്നു; എല്ലാ വിശ്വാസവും നഷ്ടപ്പെട്ട് ഭയം മൂടിയ ദിവസങ്ങൾ; പ്രതീക്ഷ കൈവന്നത് സംവിധായകന്റെ ഫോൺ വിളിയിലൂടെയാണ്; അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെ കുറിച്ചും അതിജീവനത്തെ കുറിച്ചും വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ

മറുനാടൻ മലയാളി ബ്യൂറോ

ജീവിതത്തിലിൽ അപ്രതീക്ഷിതമായി ഉ്ണ്ടായ അപകടത്തെ കുറിച്ചും അതിന താൻ അതിജീവിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ. ഒരു അപകടത്തിൽ കാലിന് പരിക്കേറ്റ മഞ്ജിമ ശസ്ത്രക്രിയക്ക് വിധേയയായി. ഇനി ഒരിക്കലും നടക്കാനാവില്ലെന്നും ഇനി ഒരിക്കലും അഭിനയിക്കാനും നൃത്തം ചെയ്യാനും കഴിയില്ലെന്ന് കരുതി ഭയം മൂടിയ നാളുകൾ ഓർത്തെടുക്കുകയാണ് മഞ്ജിമ.

മഞ്ജിമയുടെ കുറിപ്പ് ഇങ്ങനെ..

എനിക്കുണ്ടായ അപകടത്തെ കുറിച്ചും ഞാനിപ്പോൾ സുഖം പ്രാപിക്കുകയാണെന്നും നിങ്ങൾ അറിഞ്ഞുകാണുമല്ലോ. മുൻപും പല താരങ്ങളും ഇതിലും മോശം അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അതിന്റെ ആഴം മനസ്സിലായത് അത് സ്വയം നേരിടേണ്ടി വന്നപ്പോഴാണ്. ജീവിതത്തിൽ തിരിച്ചുവരവ് നടത്തിയ എല്ലാവരോടും ആദരം.

അപകടം പറ്റിയ ആദ്യ നാളുകളിൽ എന്റെ മനസിലുണ്ടായിരുന്ന ചിന്ത, ഇനി നടക്കാനാവുമോ സിനിമ ചെയ്യാനാകുമോ നൃത്തം ചെയ്യാൻ കഴിയുമോ എന്നൊക്കെയായിരുന്നു. ഇല്ല എന്ന് തന്നെ കരുതി. എല്ലാ വിശ്വാസവും നഷ്ടപ്പെട്ട് ഭയം മൂടിയ ദിവസങ്ങൾ. കുടുംബവും സുഹൃത്തുക്കളും പിന്തുണ നൽകിയെങ്കിലും പൊരുതാനുള്ള ശേഷിയില്ലായിരുന്നു.പ്രതീക്ഷ കൈവന്നത് സംവിധായകന്റെ ഫോൺ വിളിയിലൂടെയാണ്. സുഖപ്പെടുന്ന നാളുകളിൽ സിനിമ ചെയ്യാം എന്നദ്ദേഹം ഉറപ്പ് നൽകി. അപ്പോൾ ഞാൻ ആലോചിച്ചു. അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ട്. എനിക്ക് കഴിയും. അങ്ങനെ കിടക്കയിൽ നിന്നും ഞാൻ എന്നെ സ്വയം വലിച്ച് പുറത്തിട്ടു.

ഷൂട്ട് തുടങ്ങിയ ദിവസം എന്റെ ശക്തി ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴും എന്നിൽ വിശ്വസമില്ലാത്ത ആളുകൾ ഉണ്ടാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നെ വിശ്വസിച്ച ആളിന് വേണ്ടിയെങ്കിലും പരമാവധി കഴിയും വിധം ജോലി ചെയ്യാൻ തീരുമാനിച്ചു. പ്രൊഡക്ഷൻ വിഭാഗത്തിലെ എല്ലാവരും താങ്ങായി. നടക്കാനും ഷോട്ടുകൾക്കിടയിൽ വിശ്രമിക്കാനുമൊക്കെ അവർ അവസരം നൽകി. ദിവസങ്ങൾ കടന്ന് പോകവേ ക്ഷീണം തോന്നി. പക്ഷേ ജോലി തുടർന്നു. കാലുകൾക്ക് ബലം വന്നു. വേഗം സുഖപ്പെട്ടു. എന്നിൽ എനിക്കുള്ള വിശ്വാസം വർധിച്ചു.

ഇപ്പോൾ ഉള്ളിൽ ഭയവും സംശയും ഒട്ടും ഇല്ല. എന്നിൽ വിശ്വാസമുണ്ടായിരുന്നവർക്ക് നന്ദി. വലിയ കുഴിയിൽ നിന്നും എന്നെ പിടിച്ചുവലിച്ച് പുറത്തിട്ടവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. നന്ദിയോടെ ഈ ചിത്രം ഞാൻ പോസ്റ്റ് ചെയ്യുന്നു. നന്ദി മനു, ഉപാധികളില്ലാത്ത വിശ്വാസത്തിന്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP