Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെ സൈബർ ഇടങ്ങളിൽ ഉയർന്നത് രൂക്ഷവിമർശനം; ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിർത്തണമെന്നും മനീഷാ കൊയ്‌രാള 

നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെ സൈബർ ഇടങ്ങളിൽ ഉയർന്നത് രൂക്ഷവിമർശനം; ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിർത്തണമെന്നും മനീഷാ കൊയ്‌രാള 

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യാ-നേപ്പാൾ അതിർത്തി തർക്കത്തിൽ ബോളിവുഡ് താരം മനീഷ മനീഷാ കൊയ്‌രാളക്കെതിരെ സൈബർ ആക്രമണം. നേപാൾ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ് പങ്കിട്ട കുറിപ്പാണ് താരത്തിനെതിരായ വിമർശനത്തിന് വഴിയൊരുക്കിയത്. ‘നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനപരവും പരസ്പര ബഹുമാനത്തോട് കൂടിയതുമായ സംഭാഷണത്തിനായി കാക്കുന്നു'വെന്നാണ് നേപ്പാൾ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് പങ്കിട്ട് കൊണ്ട് മുൻ നേപ്പാൾ പ്രധാനമന്ത്രി ബിശ്വേശ്വർ പ്രസാദ് കൊയ് രാളയുടെ പൗത്രിയായ മനീഷാ കൊയ്‌രാള കുറിച്ചത്.

ഇതിന് പിന്നാലെ പൂക്ഷമായ വിമർശനവും പരിഹാസവുമായി ഇന്ത്യൻ ആരാധകർ രം​ഗത്തെത്തി. സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെയുള്ള ആക്രമണം സഹിക്കാവുന്നതിലും അപ്പുറമായാതോടെയാണ് താരം പ്രതികരിച്ച് രംഗത്തെത്തിയത്. നമ്മൾ ഈ സാഹചര്യത്തിൽ ഒരുമിച്ചാണെന്നും വിമർശകരോട് മനീഷ മറുപടി പറഞ്ഞു. ട്രോളുകളും പരിഹാസങ്ങളും അതിര് കടക്കുന്നുവെന്ന് താരം പ്രതികരിച്ചു. ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ മനീഷാ കൊയ്‌രാളയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്.

ഇതിന് പിന്നാലെയാണ് ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ മനീഷയ്ക്ക് നേരെ ആക്രമണം രൂക്ഷമായത്. സഹികെട്ടതോടെയാണ് വിമർശകരോട് നമ്മൾ ഈ സാഹചര്യത്തിൽ ഒരുമിച്ചാണെന്നും. രണ്ട് സർക്കാരുകളും ചേർന്ന് പ്രശ്നം പരിഹരിക്കട്ടെയെന്നും ആ സമയത്ത് നമ്മുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിർത്തണമെന്നും മനീഷ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുമായി തർക്കത്തിലിരിക്കുന്ന ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്റെ പുതുക്കിയ മാപ്പിലുൾപ്പെടുത്തിയിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP