Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തണുത്തുറഞ്ഞ വെള്ളത്തിൽ നീന്തവേ കണ്ണുകാണാതായതോടെ കുടുങ്ങിയത് മഞ്ഞുപാളികൾക്കിടയിൽ; ടിക് ടോക് താരം വീഡിയോ പങ്കുവെച്ചത് തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ സന്ദർഭം വിശദീകരിച്ച്

തണുത്തുറഞ്ഞ വെള്ളത്തിൽ നീന്തവേ കണ്ണുകാണാതായതോടെ കുടുങ്ങിയത് മഞ്ഞുപാളികൾക്കിടയിൽ; ടിക് ടോക് താരം വീഡിയോ പങ്കുവെച്ചത് തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടിയ സന്ദർഭം വിശദീകരിച്ച്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ങ്ടൺ: ടിക് ടോക് താരം മരണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്. നിരവധി സാഹസികമായ വീഡിയോകൾ ചിത്രീകരിച്ച് ആരാധകരെ നേടിയ ജേസൺ ക്ലാർക്കാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം സാഹസികമായ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ജേസണിനുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തണുത്തുറഞ്ഞ വെള്ളത്തിൽ നീന്തുന്ന വീഡിയോ എടുക്കാനായി ജേസൺ മഞ്ഞുപാളികൾക്കിടയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി വെള്ളത്തിലേക്ക് ഇറങ്ങി. തുടർന്ന് ഒരു നിശ്ചിത സ്ഥലം വരെ നീന്താനാരംഭിച്ചു. എന്നാൽ നീന്തുന്നതിനിടെ കണ്ണുകൾ മരവിച്ച് തിരിച്ചു കയറാനുള്ള വഴി കാണാതായി. തുടർന്ന് നിശ്ചിതസമയത്തിലധികം തണുത്തുറച്ച വെള്ളത്തിനടിയിൽ കുടുങ്ങി. മരണത്തിനോട് അടുത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ജേസൺ വിഡീയോ പങ്കുവെക്കുന്നതിനോടൊപ്പം പറയുന്നത്.

'വെള്ളത്തിലിറങ്ങി നിമിഷം തന്നെ കണ്ണുകൾ മരവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതോടെ വെള്ളത്തിനടിയിൽ നിന്ന് ഉപരിതലം തിരിച്ചറിയാനാകാതെ പെട്ടുപോയി. തുടർന്ന് പുറം കൊണ്ട് മഞ്ഞ് ഇടിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെട്ടു'- ജേസൺ പറയുന്നു.

 

      View this post on Instagram

I have never been this close to dying. I didn’t think my eyeballs would freeze so quick. The surface of the water where the hole was didn’t look any different than the tom of the ice. When I flipped around and felt solid ice I thought I was at the hole. When I wasn’t that’s when I decided to head back and follow the dust I kicked up. The dust I kicked up had drifted and led me further away. I then tried to break the ice with my back, you can see in the video. I don’t know what made me turn around one last time. I was so short on breath I couldn’t really see anymore. I had accepted that was it and I wasn’t going to make it. I swung my hand at what I though was just a lighter spot of ice and my hand came through. I then got a ton of energy to stand up. It took 2-3 breaths to regain my vision after resurfacing. Aftermath is in the other video.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP