Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പിടികൂടിയ മത്സ്യത്തിന്റെ വായിലുണ്ടായിരുന്ന പാമ്പ് കടിച്ചു; വിചിത്ര അനുഭവം നേരിട്ട് മത്സ്യത്തൊഴിലാളി

പിടികൂടിയ മത്സ്യത്തിന്റെ വായിലുണ്ടായിരുന്ന പാമ്പ് കടിച്ചു; വിചിത്ര അനുഭവം നേരിട്ട് മത്സ്യത്തൊഴിലാളി

മറുനാടൻ ഡെസ്‌ക്‌

പാമ്പിന്റെ വായിലകപ്പെട്ട തവള ഭക്ഷണത്തിനായി കേഴുന്നതിനെകുറിച്ച് പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ മത്സ്യത്തിന്റെ വായിൽ പെട്ടുപോയ പാമ്പ് മനുഷ്യനെ കൊത്തുന്നതാണ് പുതിയ കഥ. ടെന്നസിയിലെ മത്സ്യത്തൊഴിലാളിയായ ഡാൻ ബൂഡ്രിക്കിനാണ് വിചിത്ര സംഭവം നേരിടേണ്ടി വന്നത്. ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തിന്റെ പിടിവിടുവിക്കാനായി ഡാൻ അതിന്റെ വായിൽ കൈയിട്ടപ്പോഴാണ് ഉള്ളിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റത്.

ടെന്നസിയിൽ വന്നിട്ട് അധികമായിട്ടില്ലാത്തതിനാൽ ആദ്യം പാമ്പിനെ കണ്ട് ഭയന്നതായി ഡാൻ വ്യക്തമാക്കി. വിഷമുള്ള പാമ്പാണോ കടിച്ചതെന്ന സംയശയത്തിലാണ് ഭയന്നത്. എന്നാൽ പിന്നീട് വെള്ളത്തിൽ ജീവിക്കുന്ന വിഷമില്ലാത്തയിനം പാമ്പാണ് കടിച്ചതെന്നറിഞ്ഞു. മത്സ്യത്തിന്റെ വായിൽ കയ്യിടുമ്പോൾ ഇനിയൊന്ന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെ ടെന്നസി വൈൽഡ് ലൈഫ് റിസോഴ്‌സസ് ആണ് ഈ വാർത്തയും ചിത്രവും പങ്കുവച്ചത്.

ഡാൻ തന്നെയാണ് ഈ ചിത്രം പകർത്തിയത്. മത്സ്യത്തിന്റെ തൊണ്ടയിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. മത്സ്യം വിഴുങ്ങിയപ്പോൾ തൊണ്ടയിൽ കുടുങ്ങിയതാവാം പാമ്പെന്നാണ് നിഗമനം. ചിത്രം പകർത്തുമ്പോൾ മത്സ്യത്തിന്റെ വായിലിരുന്ന് പാമ്പ് തുറിച്ചുനോക്കുന്നത് കണ്ടതായും ഡാൻ വ്യക്തമാക്കി.

 

It's almost #Halloween and it looks like the year 2020 is at it again. It seems that some fish are playing tricks on us,...

Posted by Tennessee Wildlife Resources Agency on Saturday, October 17, 2020

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP