Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗൺ കാലത്ത് യുവാവിന് പേകേണ്ടത് രണ്ട് ഭാര്യമാരുടെയും വീടുകളിൽ മാറിമാറി; അനുമതി കിട്ടുമോ എന്ന് ചോദിച്ചത് ട്രാഫിക് വിഭാഗം ഡയറക്ടറോട് ഫോൺ ഇൻ പ്രോ​ഗ്രാമിലും; നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭാര്യയുടെ അടുത്ത് നിന്നും വിട്ടുനിൽക്കാനുള്ള ചാൻസായി കാണാൻ പൊലീസിന്റെ ഉപദേശം

ലോക് ഡൗൺ കാലത്ത് യുവാവിന് പേകേണ്ടത് രണ്ട് ഭാര്യമാരുടെയും വീടുകളിൽ മാറിമാറി; അനുമതി കിട്ടുമോ എന്ന് ചോദിച്ചത് ട്രാഫിക് വിഭാഗം ഡയറക്ടറോട് ഫോൺ ഇൻ പ്രോ​ഗ്രാമിലും; നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭാര്യയുടെ അടുത്ത് നിന്നും വിട്ടുനിൽക്കാനുള്ള ചാൻസായി കാണാൻ പൊലീസിന്റെ ഉപദേശം

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ലോകത്ത് മറ്റിടങ്ങളിലെ പോലെ തന്നെ കൊറോണ വൈറസ് വ്യാപനം തടയാൻ യുഎഇയും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് പ്രതിരോധ ബോധവത്ക്കരണത്തിനായി സമൂഹ മാധ്യമങ്ങളെയും റേഡിയോ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മീഡിയയേയും ഭരണകൂടം ഫലപ്രദമായി ഉപയോ​ഗിക്കുകയാണ്. ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി ദുബായ് പൊലീസിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ റേഡിയോയിലൂടെ നടത്തിയ ഫോൺ ഇൻ പ്രോ​ഗ്രാമിലേക്ക് വിളിച്ച യുവാവിന്റെ നിഷ്കളങ്കവും യുക്തവുമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. തന്റെ രണ്ട് ഭാര്യമാരുടെയും അടുത്ത് പോകുന്നതിന് അനുമതിയുണ്ടോ എന്നായിരുന്നു യുവാവിന് അറിയേണ്ടിയിരുന്നത്.

ദുബായ് പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൊയി നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിലേക്കായിരുന്നു യുവാവ് വിളിച്ചത്. രണ്ട് ഭാര്യമാരുള്ള യുവാവിന് ഏതെങ്കിലും ഒരു വീട്ടിൽ മാത്രം നിൽക്കാനാവില്ല. അതിനാൽ ലോക്ക്ഡൗൺ നിബന്ധനകൾക്കിടയിൽ രണ്ടു ഭാര്യമാരുടെ വീടുകളിൽ പോകാനും തനിക്ക് അനുമതി നൽകണമെന്നായിരുന്നു യുവാവിന്റെ അഭ്യർത്ഥന. 'ഞാൻ രണ്ടുപേരെ വിവാഹം ചെയ്തിട്ടുണ്ട്. രണ്ടു ഭാര്യമാരുടെയും വീടുകളിൽ മാറി മാറി താമസിക്കാൻ പെർമിറ്റ് നൽകുമോ ?'- ഇതായിരുന്നു യുവാവിന് അറിയേണ്ടിയിരുന്നത്.

സെയ്ഫ് മുഹൈർ അൽ മസ്രൊയിക്ക് ഈ ചോദ്യം കേട്ട് ചിരി അടക്കാനായില്ല. രസകരമായ മറുപടി തന്നെ അദ്ദേഹം നൽകി. ഏതു ഭാര്യക്കൊപ്പമാണോ നിങ്ങൾക്ക് കഴിയാൻ താൽപര്യമില്ലാത്തത്, അവിടെ പോകാതിരിക്കാനുള്ള നല്ലൊരു ഒഴിവുകഴിവായിരിക്കും അനുമതി ലഭിച്ചില്ല എന്നത്.- ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ തന്റെ മുന്നിലെത്താറുണ്ടെന്ന് അൽ മസ്രൊയി പറയുന്നു. പെർമിറ്റ് ഒരു സമയത്തേക്കുള്ളതാണ്. അത്യാവശ്യ കാര്യങ്ങൾക്കായി എപ്പോഴൊക്കെ വീട് വിട്ടുപുറത്തുപോകണമോ, അപ്പോഴെല്ലാം പെർമിറ്റിനായി അപേക്ഷിക്കേണ്ടതാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളിലെയും കടകളിലെയും തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

.കൊറോണ വൈറസ് വ്യാപനം എപ്പോഴേക്ക് അവസാനിക്കുമെന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്. വളർത്തുമൃഗങ്ങൾക്കൊപ്പം നടക്കാനിറങ്ങാൻ അനുമതി ചോദിച്ച് വിളിക്കുന്നവരുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വ്യക്തികൾ വീടിന് പുറത്തിറങ്ങരുതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. സൂപ്പർമാർക്കറ്റ്, ഫാർമസി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമേ സൈക്കിൾ ഉപയോഗിക്കാവൂയെന്നും വീടിന് ചുറ്റും സൈക്കിൾ ചവിട്ടി സമയം തള്ളിനീക്കുന്നത് അനുവദിക്കാനാവില്ലെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

സൈക്കിളിലോ നടന്നോ കടകളിൽ പോകാൻ അനുമതി ലഭിക്കുന്നവർ മാസ്കുകളും കൈയുറകളും നിർബന്ധമായും ധരിക്കണമെന്നും മറ്റുള്ളവരുമായി ആളകലം പാലിക്കണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു. കുടുംബത്തിലെ ഒരാൾ മാത്രമെ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാൻ പാടുള്ളൂ. കുട്ടികൾ മുതിർന്നവർക്കൊപ്പം വീടുകളിൽ തന്നെ കഴിയണമെന്നും ദുബായ് പൊലീസ് നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP