Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; പുഴു സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന; നിർമ്മാണത്തിൽ പങ്കാളിയായി ദുൽഖറും

മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു; പുഴു സംവിധാനം ചെയ്യുന്നത് നവാഗതയായ റത്തീന; നിർമ്മാണത്തിൽ പങ്കാളിയായി ദുൽഖറും

സ്വന്തം ലേഖകൻ

കൊച്ചി: മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു. ചിത്രമാണ് പുഴു. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുഴുവിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്നത്. വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും സിൻ-സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജും ചേർന്നാണ് നിർമ്മാണം.

'വനിതാ ദിനാശംസകൾ, ഇതാണ് ഞങ്ങളുടെ പുതിയ സിനിമ'- എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. വനിതാദിനത്തിൽ ഒരു നവാഗത സംവിധായികയുടെ സിനിമയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത് എന്നത് ശ്രദ്ധേയമാണ്. ഉയരേ എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന.

മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഹർഷാദും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച സുഹാസുമാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹർഷാദിന്റേതാണ് കഥ.

ഛായാഗ്രഹണം തേനി ഈശ്വർ. പേരൻപ്, ധനുഷ് ചിത്രം കർണൻ,പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്ന മനു ജഗദ് ആണ് പുഴുവിന്റെയും കലാസംവിധാനം. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റർ - ദീപു ജോസഫ്, സംഗീതം - ജേക്‌സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈൻ- ബാദുഷ, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് - ശ്രീനാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP