Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

മൂടി വളർത്തി പിന്നിൽ കെട്ടി; നീട്ടി വളർത്തി താടിയും; മെഗാ സ്റ്റാറിന്റെ പുതിയ ലുക്കിൽ അമ്പരന്ന് സിനിമാലോകം; പത്ത് മാസത്തിന് ശേഷം സെറ്റിലെത്തിയത് കറുത്ത റേഞ്ച് റോവറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത്; ആദ്യം പൂർത്തിയാക്കുക വണ്ണിന്റെ അവസാനഷെഡ്യൂൾ

മൂടി വളർത്തി പിന്നിൽ കെട്ടി; നീട്ടി വളർത്തി താടിയും; മെഗാ സ്റ്റാറിന്റെ പുതിയ ലുക്കിൽ അമ്പരന്ന് സിനിമാലോകം; പത്ത് മാസത്തിന് ശേഷം സെറ്റിലെത്തിയത് കറുത്ത റേഞ്ച് റോവറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത്; ആദ്യം പൂർത്തിയാക്കുക വണ്ണിന്റെ അവസാനഷെഡ്യൂൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: താടി വളർത്തി.. നീട്ടി വളർത്തിയ മുടി പിന്നിൽ കെട്ടി.. കറുത്ത റേഞ്ച് റോവറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് മലയാളത്തിന്റെ മെഗാ സ്റ്റാർ വീണ്ടും സെറ്റിലേക്ക്.
നീണ്ട പത്തു മാസത്തെ ഇടവേളക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി വീണ്ടും സിനിമ സെറ്റിലെത്തുന്നത്.കേരളത്തിന്റെ മുഖ്യമന്ത്രിയായി താൻ അഭിനയിക്കുന്ന വൺ എന്ന സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് താരം എത്തിയത്.വണ്ണിന്റെ അണിയറ പ്രവർത്തകരാണ് താരത്തിന്റെ വരവും ലുക്കും ഉൾപ്പെടുന്ന ചെറിയ വീഡിയോ പുറത്ത് വിട്ടത്. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഗാനഗന്ധർവനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകൾക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വൺ. ബോബിസഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP