Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്ഭഭൂഷൺ ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; പിന്നാലെ 'താങ്ക്യൂ മമ്മുക്കാ' എന്ന് പറഞ്ഞ് ലാലേട്ടന്റെ കമന്റ്; താരരാജാക്കന്മാരുടെ സ്‌നേഹപ്രകടനത്തിൽ മതി മറന്ന് ആരാധകർ; ഫേസ്‌ബുക്കിൽ തകർത്തോടി താരനിരയുടെ ഹിറ്റ് പോസ്റ്റ്

പത്ഭഭൂഷൺ ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; പിന്നാലെ 'താങ്ക്യൂ മമ്മുക്കാ' എന്ന് പറഞ്ഞ് ലാലേട്ടന്റെ കമന്റ്; താരരാജാക്കന്മാരുടെ സ്‌നേഹപ്രകടനത്തിൽ മതി മറന്ന് ആരാധകർ; ഫേസ്‌ബുക്കിൽ തകർത്തോടി താരനിരയുടെ ഹിറ്റ് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചപ്പോൾ അഭിനന്ദനവുമായി മഹാനടൻ. മമ്മുട്ടിയുടെ അഭിനന്ദന കുറിപ്പിന് താങ്ക്യു മമ്മുക്കാ എന്ന് ലാലേട്ടന്റെ കമന്റ് കൂടി എത്തിയതോടെ സംഗതി സൂപ്പർ ഹിറ്റ്. മോഹൻലാലിന്റെ ചിത്രത്തിനൊപ്പം 'പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങൾ' എന്നാണ് മമ്മൂട്ടി കുറിച്ചത്.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷൺ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983ലാണ് പ്രേംനസീറിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002ൽ യേശുദാസിനും പത്മഭൂഷൺ ലഭിച്ചു.

ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.അഞ്ച് മലയാളികൾക്കാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങൾ ലഭിച്ചത്. മോഹൻലാലിനെ കൂടാതെ ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെ ജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മതിളക്കങ്ങളായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP