Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടിയുടെ ബിഗ് തെലുങ്ക് എൻട്രിക്ക് സമയമായി; അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ 'ഏജന്റ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് മിലിറ്ററി ഓഫീസറുടെ വേഷത്തിൽ

മമ്മൂട്ടിയുടെ ബിഗ് തെലുങ്ക് എൻട്രിക്ക് സമയമായി; അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ 'ഏജന്റ്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് മിലിറ്ററി ഓഫീസറുടെ വേഷത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: മമ്മൂട്ടിയുട തെലുങ്കു സിനിമയിലെ എൻട്രിക്ക് സമയമായി. മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ 'ഏജന്റ്' ഈ വർഷം ഏപ്രിൽ 28ന് തിയറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായിയാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈന്മെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP