Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി പ്രാചി തെഹ്ലാൻ വിവാഹിതയായി; രോഹിത് സരോഹയെ ജീവിത പങ്കാളിയാക്കിയത് ഡൽഹിയിൽ നടന്ന ലളിതമായ ചടങ്ങിൽ; ചിത്രങ്ങൾ പങ്കുവെച്ച് താരം

നടി പ്രാചി തെഹ്ലാൻ വിവാഹിതയായി; രോഹിത് സരോഹയെ ജീവിത പങ്കാളിയാക്കിയത് ഡൽഹിയിൽ നടന്ന ലളിതമായ ചടങ്ങിൽ; ചിത്രങ്ങൾ പങ്കുവെച്ച് താരം

മറുനാടൻ ഡെസ്‌ക്‌

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാൻ വിവാഹിതയായി. ഡൽഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് വരൻ. കഴിഞ്ഞ ദിവസം വളരെ ലളിതമായ ചടങ്ങുകളോടെ ഡൽഹിയിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിന്റെ ചിത്രം താരം തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചു. തങ്ങൾ തമ്മിൽ എട്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് നടി വ്യക്തമാക്കിയിരുന്നു. വിവാഹ നിശ്ചയവും വിവാഹവും ഒരേദിനം തന്നെയാണ് നടന്നത്. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 50 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്ന് പ്രാചി അറിയിച്ചിരുന്നു.

മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിൽ എത്തുന്നത്. ഇന്ത്യൻ നെറ്റ്ബോൾ ടീം നായികയായിരുന്നു പ്രാചി. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. 2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ 17 വയസ് മാത്രമായിരുന്നു പ്രാചിക്ക് ഉണ്ടായിരുന്നത്.

ഡൽഹിയിലാണ് പ്രാചി ജനിച്ചതും വളർന്നതും. പഠനകാലത്ത് തന്നെ കായിക രംഗത്ത് സജീവമായിരുന്ന പ്ലാചി ഇന്ത്യൻ നെറ്റ്ബോൾ താരമായിരുന്നു. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്റെ ക്യാപറ്റാനായിരുന്നു പ്രാചി. പ്രാചിയുടെ നായകത്വത്തിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കി. നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ 2011-2017ലെ ബ്രാൻഡ് അംബാസിഡറും കൂടിയാണ്.

2016 ജനുവരിയിൽ ദിയ ഔർ ബാത്തി ഹം എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രാചി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് മൻദുയിപ് സിങ് സംവിധാനം ചെയ്ത റോഷൻ പ്രിൻസ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അർജാൻ എന്ന പഞ്ചാബി സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.

 

      View this post on Instagram

7.8.2020 ❤️Wedding Date ❤️ @rsaroha #weddingbells #ithappened #prachitehlanwedsrohitsaroha #Prahit #beautifulbond

A post shared by PRACHI TEHLAN (@prachitehlan) on Aug 8, 2020 at 5:26am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP