Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കറാച്ചി പൊലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു വന്ദേമാതരം പാടിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിലും മലയാളി ഹാക്കർമാരെ കുറിച്ച് വാർത്ത: പാക് വെബ്‌സൈറ്റുകളുടെ മേൽ മല്ലു സംഘം കൈവെക്കുന്നത് പലതവണ

കറാച്ചി പൊലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു വന്ദേമാതരം പാടിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ്; പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിലും മലയാളി ഹാക്കർമാരെ കുറിച്ച് വാർത്ത: പാക് വെബ്‌സൈറ്റുകളുടെ മേൽ മല്ലു സംഘം കൈവെക്കുന്നത് പലതവണ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പാക്കിസ്ഥാനികളുടെ പേടിസ്വപ്‌നമായി മല്ലു സൈബർ സോൾജിയേഴ്‌സ്. പാക്കിസ്ഥാനിലെ നിരവധി വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് മുമ്പും വാർത്തകളിൽ ഇടം പിടിച്ചിരുന്ന മലയാളി സൈബർ സംഘം ഇത്തവണ വീണ്ടും ആഞ്ഞടിച്ചു കൊണ്ട് രംഗത്തെത്തി. പുലിമടയിൽ പോയി ആക്രമിച്ചാണ് മലയാളി ഹാക്കർമാർ വാർത്തകളിൽ ഇടംപിടിച്ത്. കറാച്ചി പൊലീസ് സ്‌റ്റേഷൻ വെബ്‌സൈറ്റാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്‌തെന്ന് മാത്രമല്ല, വന്ദേമാതരം വെബ്‌സൈറ്റിൽ പ്ലേ ചെയ്യിക്കുകയും ചെയ്തു അവർ.. ഈ വിവരം പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ഡോണിലും വാർത്തയായി. മലയാളി സൈബർ സോൾജിയേഴ്‌സാണ് ഹാക്കിംഗിന് പിന്നിലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പത്രം പുറത്തുവിട്ടത്. ഹാക്ക് ചെയ്തതിന് പുറമേ കറാച്ചി പോലസിന്റെ ക്രിമിനൽ ലിസ്റ്റിന് പകരം മലയാളം സിനിമാ താരങ്ങളുടെ ചിത്രവും ഷെയർ ചെയ്തു. cid മൂസയിലെ സലിംകുമാർ, നന്ദനത്തിലെ ജഗതി , 3 കിങ്സ്, സ്വരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഇവർ ഇട്ടത്. ഇക്കഴിഞ്ഞ പാക്ക് സ്വാതന്ത്ര്യദിനത്തിലാണ് മല്ലു സൈബർ സോൾജിയേഴ്‌സ് ഹാക്കിംഗുമായി രംഗത്തെത്തിയത്. എന്നാൽ, ഇതേക്കുറിച്ച് കറാച്ചി പൊലീസ് അറിയുന്നത് ഇപ്പോഴാണ് താനും. ഹാക്കിംഗിനെ കുറിച്ച് മല്ലു സൈബർ സോൾജിയേഴ്‌സ് അവരുടെ ഫേസ്‌ബുക്ക് പേജിൽ പറയുന്നത് ഇങ്ങനെ:

കറാച്ചി പൊലീസ് സ്റ്റേഷൻ മല്ലു സൈബർ സോൾജിർസ് കൊണ്ട് പോയവിവരം ഇപ്പലാണ് അവിടുത്തെ പൊലീസും അവിടുത്തെ പ്രമുഖ പത്രമായ Dawn.com അറിഞ്ഞത്.
പാക്കിസ്ഥാനിൽ ഇന്റലിജിൻസ് ഇത്ര മോശം ആണ് എന്ന് പ്രദിക്ഷിക്കാൻ പോലും പറ്റാതായി? കഴിഞ്ഞ ഓഗസ്റ്റ് 14(പാക്കിസ്ഥാൻ Independence day ) പാക്കിസ്ഥാൻ സ്വാതന്ത്യദിനം ആഘോഷിക്കുന്ന അവസരത്തിൽ അവർക്ക സ്വാതന്ത്യദിനം സമ്മാനമായി പാക്കിസ്ഥാന്റെ ഗവണ്മെന്റ് വെബ്‌സൈറ്റ് hack ചെയ്തിരുന്നു മല്ലു സൈബർ സോൾഡിർസ്. അന്ന് hack ചെയ്ത കറാച്ചി പൊലീസ് ഓഫീസിൽ വെബ്‌സൈറ്റ് പാക്കിസ്ഥാൻ ഇന്റലിജിൻസ് അറിയുന്നത് ഇന്നലെ, Hack ചെയ്തു വെബ്സൈറ്റിൽ മല്ലു സൈബർ സോൾഡിർസ് Noob വിഭാഗം ( ഹാക്കിങ് പഠിക്കുന്ന ആളുകൾ ) കറാച്ചി പൊലീസ് ക്രിമിനൽ ലിസ്റ്റിൽ, മലയാള സിനിമ താരങ്ങൾ ഫോട്ടോ അപ്ലോഡ് ചെയ്തു പണികൊടുത്തു cid മൂസയിലെ സലിംകുമാർ, നന്ദനത്തിലെ ജഗതി , 3 കിങ്സ്ലെ സ്വരാജ് വെഞ്ഞാറമൂട് എല്ലാവരും ഓടി നടന്നു. 5 മാസം മുൻപ് hack ചെയ്യപ്പെട്ട പാക്കിസ്ഥാൻ പൊലീസ് details hack ചെയ്യപ്പെട്ടു എന്ന് അറിഞ്ഞത് ഇന്നലെ ആണ്
Pakistans Dawn.com news today reported that karachi police station got hacked by indian mallu cyber soldiers.....

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തിൽ അവരുടെ രണ്ടായിരത്തോളം വെബ്സൈറ്റുകളാണ് മല്ലു സൈബർ സോൾജിയേഴ്സ് ഹാക്ക് ചെയ്തത്. ഈ വെബ്സൈറ്റുകൾ എല്ലാം സ്വതന്ത്രമാക്കുകയാണ് ചെയ്തതെന്നാണ് മല്ലു സൈബർ സോൾജിയേഴ്സ് വ്യക്തമാക്കിയത്. ലോക ചരിത്രത്തിൽ തന്നെ പാക്കിസ്ഥാന് നല്കുന്ന ഏറ്റവും നല്ല സൈബർ സമ്മാനം എന്നു പറഞ്ഞു കൊണ്ടാണ് മലയാളി സൈബർ ഹാക്കർമാർ 2000 ഇൽ അധികം പാക്ക് വെബ്‌സൈറ്റുകൾ കൈയടക്കിയത്.

കേരളം അടക്കം ഉള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് പെണ്ണും പണവും നൽകി ഭാരത്തിനെതിരെ, സ്വന്തം രക്തബന്ധങ്ങൾക്കെതിരെ പോലും തിരിക്കുന്ന പാക്കിസ്ഥാൻ....നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. ശരിക്കും ഞങ്ങൾ ആരാണ് എന്ന്. ഇത് ഇന്ത്യയുടെ മുഴുവൻ ശക്തി അല്ല... കേരളത്തിന്റെയും അല്ല... ഞങ്ങൾ വിരലിൽ എണ്ണാൻ കഴിയുന്ന ഒരുകൂട്ടം മലയാളി യുവാക്കളുടേത് മാത്രം....ഞങ്ങളിൽ ജന്മം കൊണ്ട് ഹിന്ദു ഉണ്ട് ...ഇസ്ലാം ഉണ്ട്... ക്രിസ്ത്യാനി ഉണ്ട് എന്നാൽ കർമ്മം കൊണ്ട് ഞങ്ങൾക്ക് ഒരൊറ്റ മതമേ ഉള്ളു അത് ഭാരതം എന്ന മതം... എന്നാണ് അന്ന് ഹാക്കർമാർ കുറിച്ചത്.

ഇത് കൂടാതെ ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനുവേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സോഷ്യൽ മീഡിയയിലൂടെ തുറന്നു കാട്ടാനും മല്ലു സൈബർ സോൾജിയേഴ്‌സ് ശ്രമിച്ചിരുന്നു. ഇത്തരം സോഷ്യൽ മീഡിയ അക്കൗണ്ടുകളും മെയ്ൽ ഐഡികളും അവർ പുറത്തുവിടുകയുണ്ടായി. രാജ്യദ്രോഹികളുടെ മൊബൈൽ നമ്പറുകൾ, റെക്കോർഡുകൾ, പേർസണൽ ഇൻഫർമേഷൻ, സോഷ്യൽ നെറ്റ് വർക്ക് പ്രൊഫൈൽസ്, പേർസണൽ ഐഡന്റിറ്റി സർട്ടിഫിക്കറ്റ്സ്, പിന്നെ അവരുടെ പ്രൈവറ്റ് ഡാറ്റാസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകളും തുറന്നുകാട്ടകയായിരുന്നു.

2014 മുതലാണ് മല്ലു സൈബർ സോൾജിയേഴ്‌സ് സാന്നിധ്യം അറിയിക്കുന്നത്. ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചു. തുടർന്ന് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്‌സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ്.

പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്‌സ് ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്.

2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ മല്ലു സൈബർ സോൾജിയേഴ്സിന് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്‌സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്‌സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്‌സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്‌സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായിട്ടായിരുന്നു മല്ലു സൈബർ സോൾജിയേഴ്സിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP