Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ! എനിക്ക് ഇതൊകെ എന്ത് വിഷമം ആകുന്നുണ്ടെന്ന് അറിയാമോ? സണ്ണീ ലിയോണിന് ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കിന്റെ ചിത്രത്തിൽ ആദ്യ കമന്റുമായി മലയാളി ആരാധകൻ; ഇന്ന് തന്നെ ഒരു ശത്രുസംഹാര പൂജ നടത്തുമെന്നും 'മുറിഞ്ഞത് ആ കാലിലാണെങ്കിലും വേദന ഈ നെഞ്ചിലാണെന്നും മലയാളി ആരാധകർ

എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ! എനിക്ക് ഇതൊകെ എന്ത് വിഷമം ആകുന്നുണ്ടെന്ന് അറിയാമോ? സണ്ണീ ലിയോണിന് ഷൂട്ടിങ്ങിനിടെ സംഭവിച്ച പരിക്കിന്റെ ചിത്രത്തിൽ ആദ്യ കമന്റുമായി മലയാളി ആരാധകൻ; ഇന്ന് തന്നെ ഒരു ശത്രുസംഹാര പൂജ നടത്തുമെന്നും 'മുറിഞ്ഞത് ആ കാലിലാണെങ്കിലും വേദന ഈ നെഞ്ചിലാണെന്നും മലയാളി ആരാധകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തുപുരം: ബോളിവുഡ് താരം സണ്ണി ലിയോണയ്ക്കു സിനിമാ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തന്റെ കാൽ വിരലിനു സംഭവിച്ച പരിക്കിന്റെ വിവരം സണ്ണി പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത വീഡിയോയിൽ ഷൂട്ടിങ് വേഷത്തിൽ ചോരയൊലിക്കുന്ന കാൽവിരലുമായി സണ്ണിയിരിക്കുകയാണ്.മുറിവ് പരിചരിക്കാനെത്തിയ ടീം സണ്ണിയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ താരത്തിന് പരിക്ക് പറ്റിയതിന് പുറമെ ഈ പോസ്റ്റിന് താഴെ വന്ന മലയാളി ആരാധകരുടെ കമന്റുകളാണ് പോസ്റ്റിനെ ശ്രദ്ധേയമാക്കുന്നത്.ഒറ്റ വായനയിൽ തന്നെ ചിരി പടർത്തുന്ന നിരവധി കമന്റുകളാണ് താഴെ പ്രചരിക്കുന്നത്.പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂവായിരത്തിലധികം കമന്റുകളാണ് എത്തിയത്. അതിലേറെയും മലയാളി ആരാധകർ ആണെന്നതാണ് കൗതുകം

സണ്ണിയുടെ മുറിവിൽ ആശ്വസിക്കാനെത്തിയ മലയാളി ആരാധകരുടെ കമന്റുകളും വളരെ ശ്രദ്ധ നേടുന്നുണ്ട്. സണ്ണിയുടെ വീഡിയോയ്ക്ക് ആദ്യ കമന്റും മലയാളിയുടേതാണ്. 'എന്റെ പൊന്നു ചേച്ചി സൂക്ഷിച്ചു നടക്കണ്ടേ, എനിക്ക് ഇതൊകെ എന്ത് വിഷമം ആകുന്നുണ്ടെന്ന് അറിയാമോ, തമ്പായി വേഗം മുറിവ് മറ്റും കെട്ടോ... ടശേെലൃ വെീൗഹറ യല രമൃലളൗഹ, ാ്യ വലമൃ േയൃലമസ െമളലേൃ ലെലശിഴ വേശ'െ എന്നായിരുന്നു കുറിപ്പ്. സണ്ണിയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയവർ ഈ കമന്റിനും ലൈക്കും റിപ്ലേയും കൊടുത്താണ് മടങ്ങുന്നത്.

സണ്ണിക്കു ആശ്വാസ പകർന്നെത്തിയ കമന്റുകളിൽ മലയാളി ആരാധകരുടെ വേദനയാണ് ശ്രദ്ധ നേടുന്നത്. 'അമ്മേ ഇന്നെനിക്കു ചോറു വേണ്ട', 'എന്തു പറ്റി ഏച്ചിയേ', 'നാളെ കേരളത്തിൽ ഹർത്താൽ', 'ഇല്ല എന്റെ ചേച്ചിക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കൂല', 'ഇന്ന് അമ്പലത്തിൽ മുറിവ് സംഹാര പൂജ ഞാൻ നടത്തിയിരിക്കും' എന്നിങ്ങനെ തുടരുന്നു കമന്റുകൾ. 'എന്നാ മുത്തേ പറ്റ്യേ? ', 'എല്ലാ ഇന്ത്യൻ ആൺകുട്ടികളുടെയും നെഞ്ചിലും മുറിവ് പറ്റിയ നിമിഷം', 'ഹൃദയം തകരുന്ന ദൃശ്യങ്ങൾ', 'എന്റെ ചേച്ചി കാലിൽ എന്തു പറ്റി?', 'സൂക്ഷിച്ചു നടക്കേണ്ടേ? ഞാൻ എന്റെ ജീവനൊടുക്കാൻ പോവുകയാണ്', 'അയ്യോ വാവച്ചിക്കു എന്താ പറ്റിയത്' തുടങ്ങിയ കമന്റുകളിൽ തകർന്ന ഹൃദയവും കണ്ണീർ പൊഴിക്കുന്ന നിരവധി ഇമോജികളുമുണ്ട്.

      View this post on Instagram

A post shared by Sunny Leone (@sunnyleone)

 

സണ്ണി ലിയോണയുടെ കാലിലാണ് മുറിവെങ്കിലും ആരാധകർക്കാണ് അതിലേറെ വേദനയെന്നു കമന്റുകൾ തെളിയിക്കുന്നു. 'മുറിഞ്ഞത് ആ കാലിലാണെങ്കിലും വേദന ഈ നെഞ്ചിലാ', 'എനിക്ക് ഇന്ന് ഒറക്കം കിട്ടുമെന്നു തോന്നുന്നില്ല', 'എത്ര കരഞ്ഞ് നിലവിളിച്ചിരുന്ന കുട്ടിയാണ് അവൾക്ക് ഇപ്പോഴും ആ കരച്ചിൽ നിർത്താൻ കഴിഞ്ഞിട്ടില്ല', 'ശ്രദ്ധിക്കേണ്ടേ വാവേ, ഇതൊന്നും ശ്രദ്ധിക്കാൻ അവിടെയാരുമില്ലേ?', 'ഞാൻ അങ്ങ് ഇല്ലാണ്ടായി! ഓരോന്നു കാണിച്ച് വെച്ചോളും മനുഷ്യനെ വെഷമിപ്പിക്കാൻ സെച്ചിയേ...', 'പാവം എന്റെ ചേച്ചി! എത്ര വേദന സഹിക്കുന്നു' എന്നിങ്ങൻെ ആശ്വാസ വചനങ്ങൾ ഓരോ നിമിഷവും തുടർന്നു കൊണ്ടേയിരിക്കുന്നു. 'മേരാ ഹാർട് തോട് ഗയാ', 'എൻ ചെല്ലത്തുക്കു അടിപട്രുച്ചു' എന്നിങ്ങനെ തമിഴ്. ഹിന്ദി ആരാധകരും മലയാളികളെ പോലെ കണ്ണീർ പൊഴിക്കുന്നുണ്ട്. ചികിത്സയ്ക്കായി കേരളത്തിലേക്ക് വരണമെന്ന് സണ്ണിയെ ക്ഷണിക്കുന്നവരുമുണ്ട്.

സണ്ണിയുടെ പതിവ് മോഡേണ വേഷത്തിൽ നിന്നും മാറി പുത്തൻ മേക്കോവറിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം സംഭവിച്ചത്. വീഡിയോയിൽ താരത്തിന്റെ വേഷവിധാനങ്ങൾ ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനുള്ള സൂചന നൽകുന്നുണ്ട്. തമിഴിൽ പുരാതന രാഞ്ജിയായി എത്തിയ ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് ആണ് അവസാനം തിയറ്ററിലെത്തിയത്. തമിഴിൽ വീരമദേവി, ഷീറോ, ബോളിവുഡിൽ കോക്ക കോല, ഹെലൻ, ദി ബാറ്റിൽ ഓഫ് കൊരിഗാവുൺ എന്നിവയാണ് 2023 ൽ സണ്ണിയുടേതായി എത്തുന്ന സിനിമകൾ. അനുരാഗ് കശ്യപിന്റെ അടുത്ത ചിത്രത്തിലും പ്രധാന വേഷത്തിൽ സണ്ണി ലിയോൺ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP