Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസൊലേഷൻ വാർഡിൽ സ്റ്റാഫ് കുറവുണ്ടെങ്കിൽ ഞാൻ റെഡി ആണ് മാഡം ശമ്പളം വേണ്ട; നഴ്സിങ് കഴിഞ്ഞു 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ...ഇപ്പോൾ ജോലി ഇല്ല.. കൊറോണ രോഗികളെ പരിചരിക്കാൻ തയ്യാർ; ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത് സ്‌നേഹത്തിന്റെ കരുതലുകൾ; കൊറോണ കാലത്തേ മലയാളികളുടെ ഈ ഐക്യം സൂപ്പർ

ഐസൊലേഷൻ വാർഡിൽ സ്റ്റാഫ് കുറവുണ്ടെങ്കിൽ ഞാൻ റെഡി ആണ് മാഡം ശമ്പളം വേണ്ട; നഴ്സിങ് കഴിഞ്ഞു 10 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ...ഇപ്പോൾ ജോലി ഇല്ല.. കൊറോണ രോഗികളെ പരിചരിക്കാൻ തയ്യാർ; ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത് സ്‌നേഹത്തിന്റെ കരുതലുകൾ; കൊറോണ കാലത്തേ മലയാളികളുടെ ഈ ഐക്യം സൂപ്പർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടീച്ചറെ.. കൊറോണ ബാധിത ഹോസ്പിറ്റലിൽ ആംബുലൻസോ മറ്റ് വാഹങ്ങളോ ഓടിക്കാൻ ഡ്രൈവറെ ആവശ്യം ഉണ്ടേൽ ഞാൻ വരാൻ തയ്യാർ ആണ്, മാഡം എന്റെ പേര് ലക്ഷ്മി ഞാൻ GNM നഴ്സിങ് ആണ് പഠിച്ചത്.... എവിടെങ്കിലും ഐസൊലേഷൻ വാർഡിൽ staff കുറവുണ്ടെങ്കിൽ ഞാൻ റെഡി ആണ് മാഡം ശമ്പളം വേണ്ട...

മാഡം ഞാൻ gnm നഴ്സിങ് കഴിഞ്ഞു 10 year എക്സ്പീരിയൻസ് ഉണ്ട് ഇപ്പോൾ ജോലി ഇല്ല കൊറോണാ രോഗികളെ treate ചെയ്യാൻ റെഡി ആണ് plz കോൺടാക്ട്...

ഇങ്ങനെയുള്ള ആയിരക്കണക്കിന് കമന്റുകളാണ് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. കമന്റുകളിൽ ഏറിയ പങ്കും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ളതായിരുന്നു. മലയാളികൾ പറഞ്ഞു ഞങ്ങളുണ്ട് കൂടെ.. നയാപൈസ ശമ്പളം വാങ്ങാതെ കൊറോണ മേഖലകളിൽ ഞങ്ങൾ ജോലിചെയ്തുകൊള്ളാം.

1കൊറോണയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും അറിയിപ്പുകളും ഷൈലജ ടീച്ചർ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവയ്ക്കാറുണ്ട്. ഇത്തരം പോസ്റ്റുകളുടെ താഴെയാണ് മലയാളികൾ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരെ തേടി മന്ത്രി പോസ്റ്റുകളും ഇട്ടിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കൂടി കണ്ടറിഞ്ഞാകാം ജാഗ്രതയുടെ ഭാഗമാകാൻ ആളുകൾ സന്നദ്ധത അറിയിച്ചത്

നഴ്സിങ്ങ് പഠനം പൂർത്തിയാക്കി ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന നിരവധി നഴ്സുമാരാണ് കൊറോണ വാർഡുകളിൽ ജോലിചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഡ്രൈവിങ്ങ് മേഖലയിൽ ജോലി ചെയ്യുന്നവർ ആംബുലൻസ് ഡ്രൈവറായി സേവനം ചെയ്യാൻ തയ്യാറാണെന്ന് കമന്റ് ചെയ്തപ്പോൾ മറ്റുചിലർ ജോലിയിൽ നിന്ന് ലീവ് എടുത്തുകൊറോണയെ തുരത്താൻ ആരോഗ്യവകുപ്പിനൊപ്പം നിൽക്കാമെന്ന് പറയുന്നു.

രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറമാണ് ഈ പിന്തുണയെന്ന് ഫേസ്‌ബുക്ക് കമന്റുകളിൽ നിന്ന് വ്യക്തം. ആരോഗ്യമന്ത്രി സ്വന്തം ആരോഗ്യം നോക്കണമെന്ന് സ്നേഹപൂർവ്വം ഉപദേശിക്കുന്നവരെയും കമന്റുകളിൽ കാണാം.

ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവർ ഇങ്ങനെ കുറിച്ചു...

എനിക്ക് ഈ മെഡിക്കൽ ഫീൽഡ് ആയി യാതൊരു ബന്ധവും ഇല്ല.. എങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലിക്ക് ആളെ ആവശ്യം ഉണ്ടെങ്കിൽ ഞാൻ വരാൻ തയ്യാർ ആണ്.. ശമ്പളം ഒന്നും വേണ്ട..
ഭയം ഒന്നും ഇല്ല. എന്റെ സേഫ്റ്റി എന്നേക്കാൾ നന്നായി നിങ്ങൾ നോക്കും എന്നറിയാം.. നമുക്ക് ഒന്നിച്ചു നേരിടാം..

അതെ മലയാളികൾ പറയുന്നു.. ഞങ്ങളുണ്ട് കൂടെ.. നമ്മൾ അതിജീവിക്കും...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP