Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

വലിയ വട്ടപ്പൊട്ട്, കഴുത്തിൽ ഏലസും, മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട്: ഇതുവരെ കാണാത്ത അമ്പരിപ്പിക്കുന്ന ലുക്കിൽ ഭാവന

വലിയ വട്ടപ്പൊട്ട്, കഴുത്തിൽ ഏലസും, മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട്: ഇതുവരെ കാണാത്ത അമ്പരിപ്പിക്കുന്ന ലുക്കിൽ ഭാവന

മറുനാടൻ മലയാളി ബ്യൂറോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചെക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് മലയാളത്തിന്റെ പ്രിയ നടി എത്തുന്നതും. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിലൂടെ ഈ രീതി മാറ്റാൻ ഒരുങ്ങുകയാണ് ഭാവന. എ ഹർഷ സംവിധാനം ചെയ്യുന്ന ഭജരംഗി 2 എന്ന കന്നഡ ചിത്രത്തിനായാണ് താരത്തിന്റെ മേക്കോവർ.

ഇതുവരെ കാണാത്ത ലുക്കിലാണ് ഭാവന എത്തുന്നത്. വലിയ വട്ടപ്പൊട്ട് തൊട്ട്, കഴുത്തിൽ ഏലസും മൂക്കുത്തിയും അണിഞ്ഞ് മുടി അഴിച്ചിട്ട് നിൽക്കുന്ന ഭാവനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. താരത്തെ വ്യത്യസ്ത ലുക്കിൽ അവതരിപ്പിക്കാൻ ഒരുപാട് ചിന്തിക്കേണ്ടിവന്നു എന്നാണ് സംവിധായകൻ പറയുന്നുള്ളതും. ഇത്തരത്തിലൊരു കഥാപാത്രം ഭാവനയ്ക്ക് ആദ്യമായിട്ടായിരിക്കും എന്നത് വ്യക്തമാണ്. ഇപ്പോൾ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാനാകില്ല. ക്രൂരമായ ഭാവനയുടെ ഭാവം കാര്യമായെന്തോ കാത്തുവെച്ചിട്ടുണ്ടെന്നാണ് സംവിധായകന്റെ വാക്കുകൾ. ഭാവനയുടേത് വളരെ സങ്കീർണമായ കഥാപാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ജൂണിൽ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചതു മുതൽ ചിത്രത്തെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ശിവരാജ് കുമാറാണ് ചിത്രത്തിലെ പ്രധാനവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ഏഴ് പ്രധാന കഥാപാത്രങ്ങളുണ്ടെന്നും അവരെല്ലാം വ്യത്യസ്ത ലുക്കിലാണ് എത്തുന്നതെന്നുമാണ് ഹർഷ പറയുന്നത്. ഇപ്പോൾ ഭാവന മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും കന്നഡ സിനിമ രംഗത്ത് സജീവമാണ് താരം.

അതേസമയം, ഇക്കഴിഞ്ഞ 2019 ഒക്ടോബറിൽ കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേഴ്സിനു വേണ്ടി ബ്രൈഡൽ ലുക്കിലാണ് ഭാവന നേരത്തെ പ്രത്യക്ഷപ്പെട്ടത്. '2020ലെ ബ്രൈഡൽ ലുക്ക്' എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷൻസ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP