Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ആന ചത്തപ്പോൾ മലപ്പുറത്തിന് സമാധാനം കിട്ടിയിട്ടില്ല; പക്ഷേ മലപ്പുറത്തെ ഒരു ക്ഷേത്രം തകർന്നാൽ മലപ്പുറത്തെ കുറിച്ച് ഒരു ഹിന്ദുത്വ നേതാക്കൾക്കും മിണ്ടാട്ടമില്ല; കലാപത്തിന് വേണ്ടി മലപ്പുറത്ത് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് ഹിന്ദുക്കൾ തന്നെ; യു.എ.പി.എ ചുമത്താന് പോലും പിണറായി പൊലീസിന് പേടിയാണ്; മാധ്യമങ്ങൾ മുസ്ലിം വിഷയം ആണെങ്കിൽ ആഘോഷിക്കും; മലപ്പുറത്ത് നിരന്തരം ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്ന സംഭവത്തിൽ കുറിപ്പുമായി യുവാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലപ്പുറത്ത് ക്ഷേത്രം ആക്രമിക്കപ്പെടുന്ന വാർത്തകൾ അനുദിനം എത്തുകയാണ്. ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞും. ക്ഷേത്രം തകർത്തും നിരവധി ആക്രമണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്,. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഹിന്ദുത്വവാദികളാണെന്നും ഹിന്ദു നാമദേയമുള്ളവരെയാണ് പൊലീസ് പിടികൂടിയതെന്നും സമീപകാലങ്ങളായി വാർത്തകളും എത്തിയതാണ്. ഇപ്പോഴിതാ മലപ്പുറത്ത് നിരന്തരമായി ക്ഷേത്രങ്ങൾ തകർത്ത് വർഗീയ കലാപം ഉ്ണ്ടാക്കാനായി ചിലചേരികൾ ശ്രമിക്കുന്നതായി ആരോപണം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ഷാഹു അമ്പലത്ത് എന്ന യുവാവ്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്.

ആന ചത്തപ്പോൾ നിലവിളിച്ച ആളുകൾ ക്ഷേത്രം തകർക്കുമ്പോൾ എന്തുകൊണ്ട് പ്രതികരിച്ചിട്ടില്ല എന്ന് ഷാഹു കുറിപ്പിലൂടെ ചോദിക്കുന്നത്. ഹിന്ദുത്വവാദികൾ ക്ഷേത്രം തകർത്താൽ വാർത്ത ഒതുങ്ങുമെന്നും. മറിച്ച് മുസ്ലിം വിഷയമായി മാറിയാൽ മാധ്യമങ്ങൾ വാർത്ത പെരുപ്പിച്ച് നൽകുമെന്നും ആരോപിക്കുന്നു. മലബാറിലെ ക്ഷേത്രങ്ങൾ ആക്രമിച്ച വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ ഒരു ഹിന്ദുത്വ തീവ്രവാദിയുടേയും പേരിൽ യു.എ.പി.എ പോലും ചുമത്തിയിട്ടില്ലെന്ന് ഷാഹു കുറിപ്പിലൂടെ ആരോപിക്കുന്നത്.

ഷാഹു അമ്പലത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:-

മലപ്പുറത്ത് ഇടയ്ക്കിടെ പണ്ട് മുതലേ ക്ഷേത്രങ്ങൾ തകരാറുള്ളത് പോലേ ഇന്നലേയും ഒരു ക്ഷേത്രം തകർന്നു

മലപ്പുറത്തിന്റെ അയൽവക്കത്ത് ആയിരുന്നിട്ട് പോലും ആന ചത്തപ്പോൾ മലപ്പുറത്തിന് സമാധാനം കിട്ടിയിട്ടില്ല.

പക്ഷെ ക്ഷേത്രം തകർന്നാൽ മലപ്പുറത്തെ കുറിച്ച് ഒരു ഹിന്ദുത്വ നേതാക്കൾക്കും മിണ്ടാട്ടമില്ല.

എന്താ കാരണം. അന്നും ഇന്നും മലപ്പുറത്തെ ക്ഷേത്രങ്ങൾ തകർക്കുന്നത് #ഹിന്ദുക്കൾ തന്നെ

എന്തോരം സഹിഷ്ണുതയുള്ളവരാണ് ഇവിടുത്തെ ഹിന്ദുത്വ വാദികൾ എന്നറിയോ.

ഇതിന് മുൻപ് േലേ കവടിയാറിൽ നിന്ന് വണ്ടി കേറി മലപ്പുറം വന്നു ഒരുത്തൻ ക്ഷേത്രം തകർത്തു.

അല്ല .... ഇതിപ്പോ ഹിന്ദുത്വ വാദികൾക്ക് മാത്രമല്ലാട്ടോ ഈ സഹിഷ്ണുത ഇവിടുത്തെ മാധ്യമങ്ങൾക്കും പൊലീസിനുമൊക്കെ ഉണ്ട് സഹിഷ്ണുത.

വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമം നടത്തി എന്ന് പറഞ്ഞു പിണറായി പൊലീസ് UAPA പോയിട്ട് 153a പോലും എടുത്തു അസഹിഷ്ണുത കാണിക്കില്ല. മാധ്യമങ്ങൾ ഫ്രണ്ട് പേജിൽ ഈ വാർത്ത കൊടുത്തു ഹിന്ദുത്വ വാദികളെ മറ്റു ഹിന്ദുക്കൾക്ക് കാണിച്ചു കൊടുക്കുകയും ഇല്ല.

എന്നാൽ മുസ്ലിം വിഷയമാകുമ്പോൾ വെബ്സൈറ്റിന് നല്ല റീച്ചാണ് റിപ്പോർട്ടറുടെ ഭാവനാപാടവവും സ്വൽപ്പം പൊടിപ്പും തൊങ്ങലും അന്താരാഷ്ട്രീയ വിഷയങ്ങളിലുള്ള വലിയ 'വിവര'വും എല്ലാം ഒത്തുചേരുമ്പോൾ നല്ല ഒന്നാന്തരം ഒരു കടക്കാരൻ ജനിക്കുകയായി.
മുസ്ലിം ക്ഷേത്രം തകർത്തു എന്ന് വായിക്കുമ്പോൾ കിട്ടുന്ന ഇമ്പം ഹിന്ദു ക്ഷേത്രം തകർത്തു എന്ന് പറയുമ്പോൾ കിട്ടൂല്ല. അതന്നെ കാരണം ??

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP