Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നികുതി വെട്ടിക്കുന്നവർ ബുദ്ധിമാന്മാൻ! നികുതി കൊടുക്കുന്നവർ മണ്ടന്മാർ? ടാക്‌സ് വെട്ടിപ്പ് തടയാൻ പ്രചരണവുമായി മലബാർ ഗോൾഡ്; പണിക്കൂലിയുടെ കാര്യം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയും

നികുതി വെട്ടിക്കുന്നവർ ബുദ്ധിമാന്മാൻ! നികുതി കൊടുക്കുന്നവർ മണ്ടന്മാർ? ടാക്‌സ് വെട്ടിപ്പ് തടയാൻ പ്രചരണവുമായി മലബാർ ഗോൾഡ്; പണിക്കൂലിയുടെ കാര്യം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയയും

തിരുവനന്തപുരം: നികുതി പിരിവിന്റെ കാര്യത്തിൽ കാർക്കശ്യം പുലർത്തുന്ന രാജ്യങ്ങളൊല്ലം ഇന്ന് വികസനത്തിന്റെ പാതയിൽ ആണ്. ഇന്ത്യപോലൊരു രാജ്യത്തിന്റെ ഏറ്റവും വലിയശാപം കൃത്യമായ തോതിൽ നികുതി പിരിക്കാനുള്ള സംവിധാനം ഇല്ലായ്മയും നികുതി വെട്ടിപ്പുമാണ്. കേരത്തിൽ തന്നെ കൃത്യമായി നികുതി അടക്കുന്ന എത്ര വ്യവസായികൾ ഉണ്ടാകും എന്നു ചോദിച്ചാൽ അതിന് ശരിയായ ഉത്തരം നൽകാൻ ബുദ്ധിമുട്ടാകും. കൃത്യമായി നികുതി അടയ്ക്കുക എന്നത് രാജ്യപുരോഗതി ആഗ്രഹിക്കുന്ന ഏതൊരു വ്യവസായിയുടെയും കൂടി കടമയാണ്. ഇങ്ങനെ നികുതി വെട്ടിപ്പ് തടയാനുള്ള പ്രചരണവുമായി രംഗത്തെത്തിയിരിക്കയാണ് രാജ്യത്തെ തന്നെ പ്രമുഖ ജുവല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ്.

്#stoptaxevasion എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ വഴിയാണ് മലബാർ ഗോൾഡ് നികുതി വെട്ടിപ്പ് തടയാനുള്ള സർക്കാർ പദ്ധതിയോടൊപ്പം കൈകോർക്കുകയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മേധാവി എം പി അഹമ്മദ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. അതേസമയം അശാസ്ത്രീയമായ നികുതി സമ്പ്രദായത്തെ വിമർശിച്ചുകൊണ്ടും കൂടിയാണ് എം പി അഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നികുതി സമ്പ്രദായത്തിലെ പോരായ്മയാണ് നികുതി വെട്ടിപ്പിന് പ്രേരണയാകുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. നികുതി സമ്പ്രദായം ലളിതമാക്കാത്തിടത്തോളം കാലം കൃത്യമായി നികുതി അടക്കുന്നവർ മണ്ടന്മാരായി തന്നെ തുടരുമെന്നും എം പി അഹമ്മദ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

നികുതിപ്പണം സർകാരിന്റെ ഖജനാവിലേക്ക് കൃത്യമായി ചെലുമ്പോൾ മാത്രമാണ് നാടിന്റെ വികസനം സാധ്യമാവുന്നതും, ദാരിദ്ര്യനിർമ്മാർജനം പോലെയുള്ള ക്ഷേമപദ്ധതികൾ യാഥാർത്ഥ്യമാവുന്നതും. എന്നാൽ വാസ്തവത്തിൽ നമ്മുടെ നാട്ടിൽ നടക്കുന്നതെന്താണ്? അശാസ്ത്രീയമായ നികുതി സമ്പ്രദായം വ്യാപകമായ തോതിൽ നികുതി വെട്ടിപ്പിനു പ്രേരകമാവുന്ന വിചിത്ര സത്യം. നികുതി വെട്ടിച്ചു ലാഭം ഉണ്ടാക്കുന്ന വ്യാപാരി സമൂഹവും, നികുതി ഈടാക്കുന്നത് ഒഴിവാക്കാൻ ബില്ലില്ലാതെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും ഒരേ തട്ടിലാണ് ഇക്കാര്യത്തിൽ. എന്നാലോ വികസനം വേണം എന്ന മുറവിളിക്ക് കുറവോട്ടുമില്ല താനും. ആലോചിച്ചു നോക്കൂ, എന്തൊരു വിരോധാഭാസം ആണത്?

അമിതമായ നികുതി ഭാരം ആണ് വെട്ടിപ്പിനു പ്രേരകമാവുന്നത് എന്നാണൊരു വാദമുഖം. അതിൽ വാസ്തവമില്ലാതില്ല. എന്നിരുന്നാലും, പൊതുമുതൽ സ്വന്തം കീശയിൽ ആക്കുന്നതിന് അതൊരു ന്യായീകരണമല്ല. നികുതി സമ്പ്രദായം ലളിതവും, ഏവർക്കും ഗുണകരവുമായ രീതിയിൽ നവീകരിക്കാത്തിടത്തോളം കാലം കൃത്യമായി നികുതി അടക്കുന്നവർ മണ്ടന്മാരായി തന്നെ തുടരും.

അതേസമയം നികുതി വെട്ടിപ്പ് തടയാനുള്ള മലബാർ ഗോൾഡിന്റെ പ്രചരണത്തെ വിമർശിച്ചും അനുകൂലിച്ചു കമന്റുകൾ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലബാർ ഗോൾഡിന്റെ ജുവല്ലറിയിൽ അമിതമായ പണിക്കൂലി ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ചിലർ വിമർശനം ഉയർത്തിയത്. നികുതി വെട്ടിപ്പിനെതിരെ പ്രചരണം നടത്തുമ്പോൾ തന്നെ സ്വന്തം ജൂവലറിയിൽ അമിതമായ പണിക്കൂലി ഈടാക്കുന്ന പ്രവണത തടയണമെന്നും ഇവർ ആവശ്യപ്പെട്ടു. മറ്റുചിലരാകട്ടെ മലബാർ ഗോൾഡ് നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ കമന്റ് ഇട്ടു. ജൂവലറി ഗ്രൂപ്പിന്റെ തുടക്കത്തിന് ആശംകളും ഇവർ നേർന്നു.

 

നികുതിപ്പണം സർകാരിന്റെ ഖജനാവിലേക്ക് കൃത്യമായി ചെലുമ്പോൾ മാത്രമാണ് നാടിന്റെ വികസനം സാധ്യമാവുന്നതും, ദാരിദ്ര്യനിർമ്മാർ...

Posted by M P Ahammed on Thursday, May 7, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP