Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പ്രണയത്തിനെന്ത് ലിം​ഗ-നിറ ഭേ​ദം; മഹാദേവൻ തമ്പിയുടെ ക്ലിക്കിൽ വൈറലായ ഫോട്ടോഷൂട്ട് കാണാം; തുറന്നു കാട്ടുന്നത് ആനുകാലിക പ്രസക്തമായ വിഷയവും

പ്രണയത്തിനെന്ത് ലിം​ഗ-നിറ ഭേ​ദം; മഹാദേവൻ തമ്പിയുടെ ക്ലിക്കിൽ വൈറലായ ഫോട്ടോഷൂട്ട് കാണാം; തുറന്നു കാട്ടുന്നത് ആനുകാലിക പ്രസക്തമായ വിഷയവും

മറുനാടൻ ഡെസ്‌ക്‌

വേറിട്ട ഫോട്ടോ ഷൂട്ടിലൂടെ ശക്തമായ വിഷയവുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ മഹാദേവൻ തമ്പി. പ്രണയത്തിനു നിറമോ ലിംഗഭേദമോ ഇല്ല എന്ന കാഴ്ചപ്പാടോടെയാണ് പുതിയ ഫോട്ടോ ഷൂട്ട് അവതരിപ്പിച്ചിരിക്കുന്നത്.രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയഭാവങ്ങളിലൂടെയാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഗൗരി സിജി മാത്യൂസും,ലേഖയുമാണ് മോഡൽസായി എത്തുന്നത്.

മേക്കപ്പ് പ്രബിനും, വസ്ത്രാലങ്കാരം ശ്വേത ദിനേശും നിർവഹിച്ചിരിക്കുന്നു. ഫോട്ടോ ഷൂട്ട് വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയനായ സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. മഹാദേവൻ തമ്പി ഒരുക്കിയ വാഴയിലയിൽ ആട തീർത്തുള്ള അനിഖയുടെ ചിത്രങ്ങളും, മൊട്ടത്തലയുമായി കൃഷ്ണ പ്രഭ എത്തിയ തീംബേസ്ഡ് ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിം​ഗ് ​ഫി​ഷ് ​എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനായും​ അരങ്ങേറ്റം കുറി​ച്ചിരിക്കുകയാണ് മഹാദേവൻ തമ്പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP