Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധുരരാജയ്ക്ക് 200 കോടി ക്ലബിൽ പുഷ്പം പോലെ കടക്കാൻ സാധിക്കുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം; പുലിമുരുകന്റെ റെക്കോർഡ് രാജ പൊളിക്കും; 'ഈ തെരഞ്ഞെടുപ്പിൽ പലരും സ്ഥാനാർത്ഥികളായി ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പൻ 'മധുര രാജ' ആകുമെന്നും' പണ്ഡിറ്റിന്റെ പുകഴ്‌ത്തൽ; ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും താരത്തിന്റെ കുറിപ്പ്

മധുരരാജയ്ക്ക് 200 കോടി ക്ലബിൽ പുഷ്പം പോലെ കടക്കാൻ സാധിക്കുമെന്ന് സന്തോഷ് പണ്ഡിറ്റിന്റെ പ്രവചനം; പുലിമുരുകന്റെ റെക്കോർഡ് രാജ പൊളിക്കും; 'ഈ തെരഞ്ഞെടുപ്പിൽ പലരും സ്ഥാനാർത്ഥികളായി ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പൻ 'മധുര രാജ' ആകുമെന്നും' പണ്ഡിറ്റിന്റെ പുകഴ്‌ത്തൽ; ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും താരത്തിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ ലൂസിഫർ മലയാളക്കര കീഴടക്കുന്ന വേളയിലാണ് തിയേറ്ററിൽ ആവേശത്തിരയിളക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മധുര രാജ എത്തുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഈ അവസരത്തിൽ മമ്മൂട്ടി ആരാധകരും ഏറെ ആവേശത്തിലാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമിറങ്ങിയപ്പോൾ നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

ഈ അവസരത്തിലാണ് ചിത്രം 200 കോടി ക്ലബിൽ ഉറപ്പായും കയറുമെന്നും പുലിമുരുകന്റെ റെക്കോർഡ് രാജ പൊളിച്ചടക്കുമെന്നും പ്രവചിച്ച് സിനിമാതാരം സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. 'ഈ തെരഞ്ഞെടുപ്പിൽ പലരും സ്ഥാനാർത്ഥികളായി ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പൻ 'മധുര രാജ' ആകും'. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകുമെന്നും പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പണ്ഡിറ്റിന്‌ടെ വചനങ്ങളും, ബോധോദയങ്ങളും....

'മധുര രാജ' എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. 'പുലി മുരുകൻ' സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir തിരക്കഥയില് ഒരുങ്ങുന്ന ഈ വലിയ ചിത്രം 'പുലി മുരുകൻ' സിനിമയുടെ എല്ലാ records തകർത്ത് 200 കോടി club ല് പുഷ്ം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു..

ഈ തെരഞ്ഞെടുപ്പില് പലരും സ്ഥാനാർത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പ9 'മധുര രാജ' ആകും..
ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും..

All the best to Parappanangady Mammutty fans and others..

(വാല് കഷ്ണം..'പോക്കിരി രാജ' യുടെ തുടർച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP